മലയാളി മനസ്സുകൾ കീഴടക്കിയ വിസ്മയമായ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനാഘോഷം തുടങ്ങി കഴിഞ്ഞു. സോഷ്യൽ മീഡിയ ഭരിക്കുകയാണ് മോഹൻലാലിനുള്ള ആരാധകരുടെ ജന്മദിന ആശംസകൾ. മേയ് 21 എന്ന ദിവസം അക്ഷരാർഥത്തിൽ മോഹൻലാൽ ഡേ ആയി മാറുന്ന കാഴ്ച്ച നമ്മൾ എല്ലാ വർഷവും കാണുന്നതാണ്.ഈ കൊല്ലവും ആ പതിവ് ആവർത്തിക്കുകയാണ്. ഈ ദിവസം ലാലേട്ടനുള്ള ആദ്യ ജന്മദിന ആശംസകളുമായി എത്തിയത് മലയാളത്തിന്റെ യുവ താരങ്ങളായ നിവിൻ പോളിയും ആന്റണി വർഗീസും ആണ്.
ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇരുവരും ആശംസകൾ പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനും പെര്ഫോര്മർമാരിൽ ഒരാളുമായ, എന്നും പ്രചോദിപ്പിക്കുന്ന ലാലേട്ടന് ജന്മദിന ആശംസകൾ എന്നാണ് നിവിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഇവർക്കൊപ്പം അരുൺ ഗോപി, ശറഫുദ്ധീൻ, സിദ്ദിഖ്, പ്രിയദർശൻ, തെലുങ്കിൽ നിന്ന് ജൂനിയർ എൻ ടി ആർ ആരാധകർ എന്നിവരും മോഹൻലാലിനു ആശംസകളുമായി എത്തി കഴിഞ്ഞു. ഈ ദിവസം റീലീസ് ചെയ്യുന്ന നീരാളി ട്രയ്ലറിനും മറ്റ് സർപ്രൈസുകൾക്കും വേണ്ടി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.