കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ്, തീയേറ്റർ റൺ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും കൈവശമുള്ള താരമാണ്. അതിനു പുറമെ ഗിന്നസ് ബുക്കിലും തന്റെ പേര് എത്തിച്ചിട്ടുണ്ട് അദ്ദേഹം. രണ്ടു ദിവസം മുൻപ് ഒരിക്കൽ കൂടി തന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർട്സിന്റെ ഭാഗമാക്കി മാറ്റി അദ്ദേഹം. ബ്ലെസ്സി സംവിധാനം ചെയ്ത 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ഡോകുമെന്ററിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ചപ്പോൾ, അതിനു വേണ്ടി തന്റെ ശബ്ദം നൽകിയ മോഹൻലാലിനും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതിനു മുൻപ് രണ്ടു തവണയാണ് മോഹൻലാൽ ഗിന്നസ് റെക്കോർട്സിന്റെ ഭാഗം ആയതു.
ഗൾഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോഹൻലാൽ നേതൃത്വം നൽകുന്ന ലാൽ കെയെർസ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്‌സ് നിർമ്മിച്ചപ്പോൾ ആണ് ആദ്യം അദ്ദേഹത്തിന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ രേഖപ്പെടുത്തപ്പെട്ടത്. പിന്നീട് അദ്ദേഹം അഭിനയിച്ച പുലിമുരുകൻ എന്ന ചിത്രത്തിന്റെ 3D വേർഷന്റെ പ്രദർശനം ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത 3D മൂവി പ്രീമിയർ ആയി മാറിയപ്പോൾ ആണ് രണ്ടാമത് അദ്ദേഹത്തിന്റെ പേര് ഗിന്നസ് റെക്കോർട്സിന്റെ ഭാഗം ആയത്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ഈ കംപ്ലീറ്റ് ആക്ടർ മൂന്നാമതും ഒരു ലോക റെക്കോർഡിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ചുള്ള ബയോഗ്രാഫിക്കൽ ഡോകുമെന്ററി ആണ് ബ്ലെസ്സി ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.