മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവേ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സത്യൻ അന്തിക്കാടും, നടനും സംവിധായകനുമായ ബേസിൽ ജോസഫും ഉൾപ്പെട്ട സംവാദത്തിലായിരുന്നു അദ്ദേഹം തന്റെ ഇനിയുള്ള ചിത്രങ്ങളെ കുറിച്ച് സംസാരിച്ചത്. തന്നെ ഒരു സംവിധായകനാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളത് സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളാണെന്നും ആ ചിത്രങ്ങളുടെ കഥാപരിസരങ്ങളും കഥാപാത്രങ്ങളുമാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതെന്നും ബേസിൽ ജോസഫ് പറഞ്ഞു. തന്റെ ഏറ്റവും പ്രീയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രങ്ങൾ നാടോടിക്കാറ്റ്, പട്ടണ പ്രവേശം, പിൻഗാമി, സന്ദേശം എന്നിവയാണെന്നും, ഒരവസരം കിട്ടിയാൽ പിൻഗാമി എന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രമായിരിക്കും ഒരിക്കൽ കൂടി ഒരുക്കാൻ താൻ ആഗ്രഹിക്കുകയെന്നും ബേസിൽ ജോസഫ് പറഞ്ഞു.
തന്റെ ശൈലിയിൽ നിന്നും മാറി, മേക്കിങ്ങിൽ വരെ വ്യത്യസ്തത പുലർത്തിയ ചിത്രമായിരുന്നു പിൻഗാമി എന്ന് സത്യൻ അന്തിക്കാട് പറയുന്നു. റിലീസ് ചെയ്ത സമയത്ത് ശരാശരി വിജയം മാത്രമായ പിൻഗാമി, പിന്നീട് ഒരു ക്ലാസിക് പദവി നേടിയെടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്ന് ആ ചിത്രം വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയതോടെ ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയായി തനിക്കെന്നും, അത് കൊണ്ടാണ് അത്തരമൊരു വ്യത്യസ്തമായ ചലച്ചിത്ര ശ്രമം പിന്നീട് താൻ നടത്താതെയിരുന്നതെന്നും സത്യൻ അന്തിക്കാട് വിശദീകരിച്ചു. ഇന്നത്തെ കാലത്ത് അത്തരം ശ്രമങ്ങൾക്ക് വലിയ കയ്യടിയാണ് പ്രേക്ഷകർ നല്കുന്നതെന്നത് കൊണ്ട് തന്നെ, തന്റെ ഇനി വരാൻ പോകുന്ന ചിത്രത്തിലുൾപ്പെടെ പിൻഗാമിയുടെ ഫ്ലേവർ കാണാൻ സാധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മോഹൻലാൽ നായകനായ ചിത്രമാണ് താൻ ഇനി ചെയ്യാൻ പോകുന്നതെന്ന് സത്യൻ അന്തിക്കാട് അടുത്തിടെ പുറത്തു പറഞ്ഞിരുന്നു. ഈ ചിത്രത്തിൽ ബേസിൽ ജോസഫിന് ഒരു വേഷം ഉണ്ടാകുമോ എന്നുള്ള കാണികളുടെ ചോദ്യത്തിന്, ബേസിലിനു ചേർന്ന ഒരു കഥാപാത്രം അതിലുണ്ടെങ്കിൽ തീർച്ചയായും തന്റെ പുതിയ ചിത്രത്തിലേക്ക് ബേസിലിനെ ക്ഷണിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം നിർമ്മിക്കുക
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.