നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുമെന്ന് നമ്മൾ എല്ലാവരും അറിഞ്ഞ കാര്യമാണ്. ഇത്തിക്കര പക്കി ആയാവും മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ മംഗലാപുരം ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു കഴിഞ്ഞു. ഏകദേശം ഇരുപതു ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിൽ ഇരുപത്തഞ്ചു മിനിറ്റോളം മോഹൻലാൽ ഇത്തിക്കര പക്കി ആയി ഉണ്ടാകും. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ഗെറ്റപ്പ് കാണാനുള്ള ആവേശത്തിലാണ് ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും.
കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിൽ മോഹൻലാൽ എത്തിയപ്പോൾ ഉള്ള ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. പ്രിയ ആനന്ദ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിക്കുണ്ട്. ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ ആദ്യ ഷെഡ്യൂൾ തീർത്തതിന് ശേഷം ആണ് മോഹൻലാൽ കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്തത്. മാർച്ചിൽ മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും. തുടർന്ന് ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ആവുന്ന മോഹൻലാൽ ജൂണിൽ രഞ്ജിത് ഒരുക്കുന്ന ഒരു ബിലാത്തി കഥ എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്യും. അതിനു ശേഷം ആയിരിക്കും മലയാള സിനിമയൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ ലുസിഫെറിൽ മോഹൻലാൽ ജോയിൻ ചെയ്യുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.