കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന തമിഴ് സിനിമയിലേതു. ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അന്തരാഷ്ട്ര തലത്തിൽ തന്നെ അദ്ദേഹത്തിന് ശ്രദ്ധ നേടി കൊടുത്തിരുന്നു. എം ജി ആർ- കരുണാനിധി ബന്ധത്തെ ആസ്പദമാക്കി ആണ് മണി രത്‌നം ഈ ചിത്രം ഒരുക്കിയത്. എം ജി ആറിന്റെ കഥാപാത്രം ആണ് മോഹൻലാൽ അതിൽ അവതരിപ്പിച്ചത്. കരുണാനിധി ആയി എത്തിയത് പ്രകാശ് രാജ് ആയിരുന്നു. ഇപ്പോഴിതാ ആ ചിത്രം റിലീസ് ചെയ്തു 23 വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നിന്ന് ഒരു നടൻ കൂടി എം ജി ആർ ആയി അഭിനയിച്ചിരിക്കുകയാണ്.
അന്തരിച്ച പ്രശസ്ത നടിയും മുൻ തമിഴ് നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന ക്വീൻ എന്ന വെബ് സീരിസിൽ മലയാള താരം ഇന്ദ്രജിത് സുകുമാരൻ ആണ് എം ജി ആർ ആയി അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഈ സീരിസിൽ രമ്യ കൃഷ്ണൻ ആണ് ജയലളിത ആയി അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു. ടീസർ പുറത്തു വന്നപ്പോൾ താനത് ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന് ആണെന്നും അദ്ദേഹം അത് കണ്ടു തന്നെ അനുമോദിച്ചു എന്ന കാര്യവും ഇന്ദ്രജിത് പറയുന്നു. ടീസറിലെ ഇന്ദ്രജിത്തിന്റെ ലുക്കും സീനുകളും ഏറെ അഭിനന്ദനം നേടിയിരുന്നു. രണ്ടു ദിവസം മുൻപാണ് ഈ വെബ് സീരിസ് റിലീസ് ചെയ്തത്. മികച്ച പ്രതികരണം ആണ് ക്വീൻ നേടിയെടുക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.