2007 ഇലെ വിഷു റിലീസായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ മലയാള ചിത്രമാണ് മോഹൻലാൽ നായകനായ ചോട്ടാ മുംബൈ. മമ്മൂട്ടി ചിത്രം രാജമാണിക്യത്തിലൂടെ അരങ്ങേറ്റം കുറിച്ച അൻവർ റഷീദ് എന്ന യുവസംവിധായകൻ മോഹൻലാലിനൊപ്പം ആദ്യമായി കൈകോർത്ത ഈ ചിത്രം മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറി. ഇതിലെ മോഹൻലാൽ അവതരിപ്പിച്ച ‘തല’ എന്ന് വിളിപ്പേരുള്ള വാസ്കോ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്കിടയിൽ സൂപ്പർ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ 17 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ- അൻവർ റഷീദ് ടീം വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ചോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കുമോ ഇതെന്നുള്ള ചോദ്യവും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടെങ്കിലും, ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗത്തിനുള്ള സ്കോപ്പില്ലെന്ന് നിർമ്മാതാവ് മണിയൻ പിള്ള രാജു അസന്നിഗ്ദ്ധമായി വ്യക്തമായിരുന്നു.
ഇത്തവണ മോഹൻലാൽ- അൻവർ റഷീദ് ടീമൊന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണെന്നാണ് സൂചന. അവരുടെ പത്താമത്തെ ചിത്രമായിരിക്കും ഇതെന്നും അടുത്ത വർഷമാണ് ഈ ചിത്രം ആരംഭിക്കുകയെന്നും വാർത്തകളുണ്ട്. സുഷിൻ ശ്യാം ആയിരിക്കും ഇതിന്റെ സംഗീത സംവിധായകനെന്നും റിപ്പോർട്ടുകൾ പറയുന്നു. അൻവർ റഷീദ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ ആവേശം ഏപ്രിലിൽ റിലീസ് ചെയ്യും. ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ, അൻവർ റഷീദ് അവസാനമായി സംവിധാനം ചെയ്ത ട്രാൻസ് എന്ന ചിത്രത്തിലും ഫഹദ് ആയിരുന്നു നായകനായി എത്തിയത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.