തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആന്റണി വർഗ്ഗീസ് ചിത്രത്തിലെ വിൻസെന്റ് പെപ്പെ എന്ന കഥാപാത്രത്തെ മനോഹരമാക്കി മാറ്റി. ചിത്രം വിജയമായത്തിനൊപ്പം കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയം കൊയ്ത ആന്റണി വർഗീസ് തന്റെ നായകസ്ഥാനം മലയാളത്തിൽ ഉറപ്പിക്കുകയായിരുന്നു. ചിത്രം തിയേറ്ററുകളിൽ വൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ആന്റണി വർഗ്ഗീസ് പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം നടനവിസ്മയം മോഹൻലാലുമൊത്ത് പങ്കുവച്ച ചിത്രമാണ് ഇതിനോടകം വലിയ ചർച്ചയായി മാറിയിരിക്കുന്നത്. മഴവിൽ മനോരമയുടെ ഒപ്പം ചേർന്നു അമ്മ സംഘടന നടത്തുന്ന സ്റ്റേജ് ഷോയായ അമ്മ മഴവില്ലിന്റെ ഭാഗമായുള്ള റിഹേഴ്‌സൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിഹേഴ്സൽ വീഡിയോയിൽ ഒരു തകർപ്പൻ നൃത്തവുമായി എത്തിയ മോഹൻലാൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കുവാനായി യുവതാരങ്ങളെല്ലാം മത്സരിക്കുകയായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനും കൂടിയായ ആന്റണി വർഗ്ഗീസ് മോഹൻലാലിനൊപ്പം ചിത്രം എടുക്കുകയും അത് പങ്കു വയ്ക്കുകയുണ്ടായി. ഇതിനുമുൻപ് ആന്റണി വർഗ്ഗീസ് നായകനായ ചിത്രം സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൻറെ വിജയം മോഹൻലാലുമായി ആന്റണി പങ്കുവച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി നടത്തിയ പരിപാടിയിൽ വച്ചാണ് ആന്റണി വർഗ്ഗീസ് മോഹൻലാലിനൊപ്പം വേദി പങ്കിട്ടതും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.