ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ പുറത്തു വിട്ട, ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമുള്ള തന്റെ പുതിയ ചിത്രമാണ്. ബാബ സഞ്ജയ് ദത്തിനൊപ്പം എന്ന് പറഞ്ഞാണ് മോഹൻലാൽ ആ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ സ്വീകരിക്കുന്ന ഈ ചിത്രം ഇവർ ഒരുമിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ സൂചന കൂടിയാണോ എന്നും അവർ ചോദിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലൻ ആയി സഞ്ജയ് ദത് എത്താൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോൾ ഇവർ ഒരുമിച്ചുള്ള ചിത്രം കൂടി കണ്ടതോടെ ആ ഊഹാപോഹത്തിന്റെ ശ്കതി ഒന്ന് കൂടി വർധിച്ചിരിക്കുകയാണ്. ലൂസിഫർ ക്‌ളൈമാക്‌സിൽ കാണിച്ച മോഹൻലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥയാണ് ലൂസിഫർ രണ്ടാം ഭാഗത്തിൽ പറയുന്നത്. മാത്രമല്ല ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഏതെങ്കിലും ഒരു ഭാഗത്തിൽ സഞ്ജയ് ദത് മോഹൻലാലിന്റെ വില്ലൻ ആയി എത്തുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.
ഇപ്പോൾ കന്നഡയിൽ കെ ജി എഫ് 2 എന്ന യാഷ്- പ്രശാന്ത് നീൽ ചിത്രത്തിൽ അധീരാ എന്ന വില്ലൻ കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സഞ്ജയ് ദത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി മോഹൻലാൽ ഇപ്പോൾ മൈസൂരിൽ ആണ്. കെ ജി എഫിന്റെ ഷൂട്ടിങ്ങും കർണാടകയിൽ ആണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ ഇരുവരും അവിടെ വെച്ചാവാം കണ്ടു മുട്ടിയത്. മോഹൻലാൽ- സഞ്ജയ് ദത് ടീമിനെ അധികം വൈകാതെ തന്നെ വെള്ളിത്തിരയിൽ ഒരുമിച്ചു കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.