മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായ ലൂസിഫറിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തത്. തങ്ങളുടെ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിനു ഇപ്പോൾ മോഹൻലാലും പൃഥ്വിയും മമ്മൂട്ടിയോട് നന്ദി പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ലൂസിഫർ ടീസറിന് താഴെ ആണ് ഇവർ നന്ദി പറഞ്ഞു കമന്റ് ഇട്ടിരിക്കുന്നത്. റീലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ലൂസിഫർ ടീസർ സോഷ്യൽ മീഡിയയിൽ മെഗാ മാസ്സ് ഹിറ്റായി മാറി കഴിഞ്ഞു. ടീസറിലെ മോഹൻലാലിൻറെ ഡയലോഗും ലുക്കും എല്ലാം വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ പറയാം.
മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ദീപക് ദേവ് ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്റെ ഗംഭീര ഫ്രേമുകളും ഈ ടീസറിനെ കിടിലനാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്ന സംവിധായകൻ ഫാസിലിന്റെ ഡയലോഗും ടീസറിൽ കേൾക്കാം. അടുത്ത വർഷം മാർച്ച് 28 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മഞ്ജു വാര്യർ, ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ, നൈല ഉഷ, സാനിയ, ബാല, നന്ദു, സച്ചിൻ കടേക്കർ, ജോൺ വിജയ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.