മലയാളികളുടെ പഴയകാല സിനിമ ഓർമ്മകളെ ഉണർത്തുന്ന കാഴ്ചകളുമാണ് നീരാളിയെത്തിയത്. അജോയ് വർമ്മ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം നീരാളി ആരാധകർ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയ താരം നദിയാ മൊയ്‌തുവാണ്. ഒരു കാലത്ത് മലയാളസിനിമയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളായ നദിയാ മൊയ്തു, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ചിത്രത്തിലെ നായകനായ ശ്രീകുമാറായി എത്തിയത് മോഹൻലാലായിരുന്നു ഇരുവരുടേയും കോമ്പിനേഷൻ രംഗങ്ങൾ എവർഗ്രീനായാണ് മലയാള സിനിമയുടെ ചരിത്രത്തിൽ നിലനിൽക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പഴയ ഊർജത്തോടെ വീണ്ടും കാണാനാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
എന്തുതന്നെയായാലും ആരാധകരുടെ പ്രതീക്ഷ വിഫലമായില്ല എന്ന് വേണം പറയാൻ. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ‘ ആയിരം കണ്ണുമായി കാത്തിരുന്ന് നിന്നെ ഞാൻ ‘ എന്ന ഗാനവും ഇന്ന് പുറത്തിറങ്ങിയ ടീസറിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഏറ്റവും രസകരമായ കൂളിംഗ് ഗ്ലാസ് രംഗവും ഒരിക്കൽക്കൂടി ടീസറിലൂടെ പ്രേക്ഷകർക്ക് കാണാനായി. വർഷങ്ങൾക്കു മുൻപ് ഇരുവരും ഒന്നിച്ചപ്പോൾ ലഭിച്ചത് ഒരു എവർഗ്രീൻ ഹിറ്റായിരുന്നു ഇത്തവണയും ആ വിജയം ആവർത്തിക്കും എന്ന് തന്നെയാണ് ടീസർ നൽകുന്ന പ്രതീക്ഷ. ചിത്രം ഈദ് റിലീസായി ജൂൺ 14ന് തിയറ്ററുകളിലെത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.