1968 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രേം നസീർ- ഷീല ജോഡി അഭിനയിച്ച ഭാര്യമാർ സൂക്ഷിക്കുക. ഈ ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ശ്രീകുമാരൻ തമ്പി രചിച്ച ഗാനം. വി ദക്ഷിണാമൂർത്തി സ്വാമി സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസും പി ലീലയും ചേർന്നാണ്. ഇപ്പോഴിതാ ആ എവർ ഗ്രീൻ ഗാനത്തിന് ചുവടു വെക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേയും നടി മേനകയുടേയും വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനു മുൻപ്, ആ പരിപാടിയിൽ പെർഫോം ചെയ്യാനായി മോഹൻലാൽ- മേനക ജോഡി ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് നടി സുഹാസിനി മണി രത്‌നം ആണ്. നടി ലിസ്സി ആണ് ഈ ഗാനം പെർഫോം ചെയ്യാൻ നിർദേശിച്ചത് എന്നും ബ്രിന്ദ മാസ്റ്റർ ആണ് ഇതിനു വേണ്ടി നൃത്ത ചുവടുകൾ ഒരുക്കിയത് എന്നും സുഹാസിനി പറയുന്നു. ഈ താര കൂട്ടായ്മ സംഘടിപ്പിക്കാൻ പറ്റിയതിൽ തനിന്നു ഒരുപാട് അഭിമാനിക്കുന്നു എന്നും സുഹാസിനി പറഞ്ഞു.
ചിരഞ്ജീവിയുടെ ഹൈദരാബാദിൽ ഉള്ള പുതിയ വീട്ടിൽ വെച്ചാണ് ഈ വർഷം താരങ്ങൾ ഒത്തു കൂടിയത്. മോഹൻലാൽ, മേനക, ജയറാം, റഹ്മാൻ, ശോഭന, പാർവതി, സുമലത, ചിരഞ്ജീവി, ജാക്കി ഷെറോഫ്, ഭാഗ്യ രാജ്, വെങ്കിടേഷ്, നാഗാർജുന, ജഗപതി ബാബു, ശരത് കുമാർ, രാധിക ശരത് കുമാർ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഇത്തരത്തിലൊരു റീയൂണിയൻ ലിസ്സി, സുഹാസിനി എന്നിവർ ആരംഭിച്ചിട്ട് പത്താമത്തെ വർഷം ആണ് ഇത്. എല്ലാ വർഷത്തേയും പോലെ പാട്ടും നൃത്തവുമെല്ലാമായി മോഹൻലാൽ തന്നെയാണ് ഇത്തവണയും താര കൂട്ടായ്മയിലെ താരം ആയി മാറിയത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.