മലയാളത്തിന്റെ ഇതിഹാസ രചയിതാവായ എം ടി വാസുദേവൻ നായരുടെ പത്തു തിരക്കഥകൾ നെറ്റ്ഫ്ലിക്സിന് വേണ്ടി ചലച്ചിത്രമാക്കുകയാണ് മലയാളത്തിലെ പ്രമുഖ സംവിധായകർ. ആന്തോളജി സീരിസ് പോലെ ഒരുങ്ങുന്ന ഈ ചലച്ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ ആണ് വേഷമിടുന്നത്. മലയാളത്തിന്റെ മഹാനടന്മാരും സൂപ്പർ താരങ്ങളുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും ഈ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. പ്രിയദർശൻ ഒരുക്കുന്ന ഓളവും തീരവും എന്ന എം ടി ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കാൻ പോകുന്നത് എങ്കിൽ, മമ്മൂട്ടി വേഷമിടുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന കടുഗന്നാവ ഒരു യാത്രാ എന്ന ചിത്രത്തിലാണ്. മോഹൻലാൽ ചിത്രം കൂടാതെ ശിലാലിഖിതം എന്ന മറ്റൊരു ചിത്രവും പ്രിയദർശൻ ഒരുക്കുന്നുണ്ട്. അതിൽ ബിജു മേനോൻ ആണ് നായക വേഷം ചെയ്യുന്നത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പാലക്കാടു പുരോഗമിക്കുകയാണ്. പ്രിയദർശൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്ക് പുറമെ ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ എന്നിവരും ഈ ആന്തോളജി സീരിസിൽ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്.
രഞ്ജിത്, മധുപാൽ, അമൽ നീരദ് എന്നിവരും ഈ ആന്തോളജി സീരിസിൽ ചിത്രങ്ങൾ ചെയ്യും എന്ന് വാർത്തകൾ വരുന്നുണ്ട്. എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഈ പത്തു ചിത്രങ്ങളും നിർമ്മിക്കുന്നത്. എം ടിയുടെ ക്ലാസിക് രചനയായ ഓളവും തീരവും ആണ് പ്രിയദർശൻ – മോഹൻലാൽ ടീമിൽ നിന്ന് എത്തുക. അമ്പതു വർഷം മുൻപ് പി എൻ മേനോൻ ഈ കഥ സിനിമയാക്കിയിരുന്നു. അതിന്റെ പുനരവതരണം ആണ് മോഹൻലാൽ- പ്രിയദർശൻ ടീം നടത്തുന്നത്. ഓളവും തീരത്തിലെ നായകനായ ബാപ്പുട്ടിയെ മോഹൻലാൽ അവതരിപ്പിക്കുമ്പോൾ നബീസ എന്ന കഥാപാത്രമായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. മധുവും ഉഷാനന്ദിനിയുമാണ് പി എൻ മേനോൻ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ പണ്ട് അവതരിപ്പിച്ചത്. എം ടി പണ്ട് നടത്തിയ ഒരു ശ്രീലങ്കൻ യാത്രയൂടെ ഓർമ്മക്കുറിപ്പ് പോലെ എഴുതിയ കടുഗന്നാവ ഒരു യാത്രാ കുറിപ്പ് എന്ന കഥയാണ് മമ്മൂട്ടി ചിത്രമായി വരുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.