[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആക്ഷൻ സിനിമകളുടെ തമ്പുരാൻ ഷാജി കൈലാസിന്റെ ആ റിയൽ ഹീറോ ഇതാ; എലോൺ ടൈറ്റിൽ മേക്കിങ് വീഡിയോ കാണാം..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഓർക്കുന്ന പുതിയ ചിത്രമാണ് എലോൺ. ആറാം തമ്പുരാനും നരസിംഹവും പോലത്തെയുള്ള സർവകാല റെക്കോർഡ് വിജയങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും ഒരിടവേളക്ക് ശേഷമാണു വീണ്ടുമൊരു ചിത്രം വരുന്നത്. മലയാളത്തിൽ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഒരുക്കി ഒട്ടേറെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ഷാജി കൈലാസ് ഒരിടവേളക്ക് ശേഷമാണു സിനിമയിൽ സജീവമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന എലോൺ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ റിയൽ ഹീറോസ് ആർ ആൾവെയ്‌സ് എലോൺ എന്നാണ്. മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്ത ഒക്ടോബര് അഞ്ചിനാണ് ഇതിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു കൊണ്ടുള്ള വീഡിയോ പുറത്തു വിട്ടത്. ഇപ്പോഴിതാ, ആ ടൈറ്റിൽ വീഡിയോ ഉണ്ടാക്കാനുള്ള സ്റ്റിൽസ് എങ്ങനെ ഷൂട്ട് ചെയ്തു എന്ന് കാണിക്കുന്ന ടൈറ്റിൽ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

അതിൽ ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ലുക്കും കാണാം. കിടിലൻ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുടി നെറ്റിയിലേക്ക് വീണ്ടു കിടക്കുന്ന രീതിയിലാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഹെയർ സ്റ്റൈൽ. വളരെ ദൂരെ നിന്നുമെത്തിയ ഒരു യാത്രികന്റെ വസ്ത്രങ്ങളിലാണ് മോഹൻലാൽ ഈ ടൈറ്റിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്‌സും സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയിയും ആണ്. രാജേഷ് ജയരാമൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാൽ 22 ദിവസമാണ് അഭിനയിക്കുക. ഒരു മാസം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.