പട്ടാളച്ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. മേജര്‍ രവി വീണ്ടുമൊരുസിനിമ ഒരുക്കാനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകൻ ആയ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവി ശ്രദ്ധേയനായത്. സാധാരണ മിലിറ്ററി ചിത്രങ്ങൾ കണ്ടു മാത്രം ശീലിച്ചിട്ടുള്ള പ്രേക്ഷകർക്ക് പുതിയ അനുഭവം ഒരുക്കിയ ചിത്രമായിരുന്നു കീർത്തിചക്ര .
കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‍സ്, കാണ്ഡഹാര്‍, പിക്കേറ്റ് 43, 1971: ബിയോണ്ട് ബോര്‍ഡേഴ്‍സ് തുടങ്ങിയവയാണ് പട്ടാളക്കഥകള്‍ പ്രമേയമായ മറ്റ് ചിത്രങ്ങള്‍ . ഇതിൽ മിഷന്‍ 90 ഡേയ്‍സ് ,പിക്കേറ്റ് 43 ഒഴികെ ഉള്ള ചിത്രങ്ങളിൽ മോഹൻലാൽ തന്നെ ആയിരുന്നു നായകൻ മിഷന്‍ 90 ഡേയ്‍സിൽ മമ്മൂട്ടി നായകൻ ആയപ്പോൾ പിക്കേറ്റ് 43 നായകനായത് പൃഥിവിരാജ് ആണ് .
മോഹൻലാലുമായി പുതിയ ചിത്രത്തിന് വേണ്ടി താൻ കൈ കോർക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായാണ് ഇപ്പോൾ മേജർ രവി എത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം മോഹൻലാലിനൊപ്പം ആയിരിക്കും എന്ന് മേജർ രവി തന്നെ ഫേസ്‌ബുക്ക് ലൈവിലൂടെ എത്തി ഇന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു.
അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച മേജർ രവിയുടെ മറുപടി. പതിവ് പട്ടാള ചിത്രങ്ങളിൽ നിന്നും മാറി നിൽക്കുന്ന ഒരു കിടിലൻ മാസ്സ് ചിത്രമാണ് ഇത്തവണ എത്തുക എന്നാണ് വിവരം. എന്തായാലും ആരാധകർ ഈ വാർത്തയോടെ ആവേശത്തിൽ ആകുമെന്ന് കരുതാം. മോഹൻലാൽ മാസ്സ് പരിവേഷത്തിൽ ചിത്രത്തിൽ എത്തും.
മരക്കാർ എന്ന പ്രിയദർശൻ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഉടൻ തന്നെ ഈ ചിത്രത്തിലേക്ക് മോഹൻലാൽ കടക്കുമെന്നാണ് വരുന്ന വാർത്തകൾ. എന്ത് തന്നെയായാലും മുൻ ചിത്രങ്ങളിൽ ഉണ്ടായ പരാജയത്തിനുള്ള മറുപടിയാകും ചിത്രമെന്ന് തന്നെ കരുതാം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.