ബാഹുബലി സീരിസ് ഒരുക്കി ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ എസ് എസ് രാജമൗലി ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. ആര്‍ ആര്‍ ആര്‍ എന്നാണ് ഈ ചിത്രത്തിന് നൽകിയ പേര്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവർ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ, ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്, തമിഴ് താരം സമുദ്രക്കനി, അന്തർദേശീയ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും അഭിനയിക്കുന്നുണ്ട്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരുടെ ഫസ്റ്റ് ലുക്ക് വീഡിയോകൾ ഇതിനോടകം പുറത്തു വിടുകയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറായ മലയാളം സൂപ്പർ താരം മോഹൻലാൽ, ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആയ ആമിർ ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഈ ചിത്രത്തിന്റെ വിവിധ ഭാഷകളിലെ പതിപ്പുകളിൽ ശബ്ദ വിവരണം നല്കാൻ ആണ് ഇരുവരും എത്തുക എന്നാണ് സൂചന.
മോഹൻലാൽ മലയാളം വിവരണവും ആമിർ ഖാൻ ഹിന്ദി വിവരണവും നൽകുമ്പോൾ തെലുങ്കിൽ വിവരണം നൽകുന്നത് ചിരഞ്ജീവിയും, കന്നഡയിൽ ഡോക്ടർ ശിവരാജ് കുമാറും തമിഴിൽ വിജയ് സേതുപതിയും ആവും എന്നാണ് സൂചന. ഇതിന്റെ ഒഫീഷ്യൽ ആയുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും ഇവർ ആയിരിക്കും വിവരണം നല്കാൻ എത്തുക എന്നാണ് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ശബ്ദസാന്നിധ്യമായാവും മേൽ പറഞ്ഞ നടൻമാർ എത്തുക.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.