മലയാളസിനിമാ ചരിത്രത്തിലെ ബ്രഹ്മാണ്ഡ പ്രൊജക്റ്റായ ഒടിയന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് പൂർത്തിയായി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോൻ ആണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായി മാത്രം 28 ദിവസമെടുക്കുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ഒരു പക്ഷേ ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ഇത്രയും ദൈർഘ്യമേറിയ ക്ലൈമാക്സ് ഷൂട്ടിങ് ഇതാദ്യമായിരിക്കും. ആദ്യ രണ്ടു ഷെഡ്യൂളുകളും ക്ലൈമാക്സും ചിത്രീകരിച്ചു പൂർത്തിയാക്കിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ കഴിഞ്ഞ ദിവസം പാലക്കാട് ആരംഭിച്ചു.
പുതിയ ഷെഡ്യൂളിൽ ഡിസംബർ അഞ്ചിന് മാത്രമേ മോഹൻലാൽ ജോയിൻ ചെയ്യുകയുള്ളൂ എന്നാണ് സൂചന. കാശിയില്‍ നിന്നും ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ മോഹൻലാൽ മുൻപ് പുറത്ത് വിട്ടിരുന്നു. പ്രായത്തിന്റെ ജരാനരകള്‍ പേറുന്ന മാണിക്യനെയാണ് ഗംഗയുടെ തീരത്ത് കാണാനായത്.
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപമായിരിക്കും മൂന്നാമത്തെ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. ശരീര ഭാരം കുറച്ചു പുതിയ ഗെറ്റപ്പിലായിരിക്കും മോഹൻലാൽ എന്ന നടനവിസ്‌മയം എത്തുക.
ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. വലിയ ഒരു പേരാലിനുള്ളിലാണ് ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്. ഒടിയൻ വായുവിലൂടെ പറന്ന് നടക്കുന്ന രംഗങ്ങളാണ് അധികവും ഉള്ളതെന്ന് ഒരു സിനിമാവരിക പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പേരാലിന് മുകളിൽ തല കീഴായി തൂങ്ങിക്കിടക്കുന്ന ലാലിനെയാണ് തങ്ങൾക്ക് കാണാനായതെന്നും ഡ്യൂപ്പിനെ വെച്ച് ആ രംഗം ചിത്രീകരിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ലാൽ അതിന് അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാജിക്കല്‍ റിയലിസം രീതിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രാത്രിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌നിന്റെ നേതൃത്വത്തിലായിരുന്നു ചിത്രീകരണം.
കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ 15 കിലോയോളം ശരീര ഭാരം കുറയ്ക്കുമെന്ന് അണിയറപ്രവർത്തകർ മുൻപ് സൂചിപ്പിച്ചിരുന്നു. 1950 തൊട്ട് 2000 വരെയുള്ള പല കാലഘട്ടങ്ങളികുടെ മുന്നേറുന്ന കഥയാണ് ചിത്രം പരാമർശിക്കുന്നത്.
ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാറും ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ആണ്. വിക്രം വേദ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ സാം ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മോഹൻലാലിനെ കൂടാതെ, പ്രകാശ് രാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, ഇന്നസെന്റ്, ശരത് കുമാർ , നന്ദു എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.