കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം മുതൽ മുംബൈയിൽ ഷൂട്ടിങ് ആരംഭിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കുന്ന ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. സാജു തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മുംബൈ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആയി ആണ് പൂർത്തിയാവുക. ഈ ചിത്രത്തിന്റെ തിരക്കഥ വളരെ രസകരമാണെന്നും അതുകൊണ്ടു തന്നെ ഇതിന്റെ ഭാഗം ആവുന്നതിന്റെ ആവേശത്തിൽ ആണ് താനെന്നുമാണ് മോഹൻലാൽ പറയുന്നത്. തന്റെ പുതിയ സ്ലിം ലുക്കിൽ ആയിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. മീന മോഹൻലാലിൻറെ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ തൃഷയും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പ്രകാശ് രാജ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മേൽ പറഞ്ഞ ലൊക്കേഷനുകൾ കൂടാതെ പുണെയിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് എന്നാണ് സൂചന. മെയ് ആദ്യ വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷവും അതുപോലെ തന്നെ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനും പൂർത്തിയാക്കും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.