ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥ സേവനം പശ്ചാത്തലമാക്കി അബുദാബിയിൽ നിന്നൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമാകാൻ ഒരുക്കമെന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. അവരുടെ സേവനം തുറന്നു കാണിക്കുന്ന വിധത്തിൽ, ആശുപത്രി പശ്ചാത്തലമാക്കി ഒരു സിനിമ നിർമ്മിക്കുക എന്ന് വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു. അബുദാബി ബുർജീൽ ആശുപത്രി ഒരുക്കിയ മുഖാമുഖം പരിപാടിയിൽ മലയാളി നഴ്സുമാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യാന്തര നഴ്സിങ് ദിനമായ മേയ് 12ന് മോഹൻലാൽ ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുമായി നടത്തിയ ഫോൺ സംഭാഷണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡോ.ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ബുർജീൽ ആശുപത്രിയിലെ നഴ്സുമാരെയടക്കം യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം വിളിച്ചു സംസാരിക്കുകയും അവരുടെ സേവനത്തിനു നന്ദിയും അഭിനന്ദനവും നൽകുകയും ചെയ്തിരുന്നു.
ഇനി യുഎഇയിൽ സന്ദർശനം നടത്തുമ്പോൾ നേരിട്ട് കാണാമെന്ന് മോഹൻലാൽ അവർക്കു വാക്ക് നൽകുകയും ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോൾ കംപ്ലീറ്റ് ആക്ടർ പാലിച്ചിരിക്കുന്നത്. യുഎഇ സർക്കാരിന്റെ ആദരമായ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ മോഹൻലാൽ ആ ചടങ്ങിന് ശേഷമാണു മലയാളി ആരോഗ്യ പ്രവർത്തകരെ കാണാൻ നേരിട്ടെത്തിയത്. അന്ന് മോഹൻലാൽ തങ്ങളോട് സംസാരിച്ചത് തങ്ങൾക്കു ഏറെ സന്തോഷവും പ്രചോദനവും നൽകിയെന്നും അവർ ചടങ്ങിൽ പറഞ്ഞു. മോഹൻലാൽ അന്ന് നഴ്സുമാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോ ഈ ചടങ്ങിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തങ്ങളെ കാണാൻ എത്തിയ ലാലേട്ടന് നന്ദി പറഞ്ഞ ആതുര സേവന രംഗത്തെ മാലാഖമാർ വലിയ കയ്യടികളോടെയാണ് മോഹൻലാലിന്റെ ഓരോ വാക്കുകളും സ്വീകരിച്ചത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.