നാളെയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണു ഒരു മോഹൻലാൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ന് മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ വരികയും പ്രേക്ഷകരോട് സംവദിക്കുകയും ചെയ്തു. നീരാളിയിലെ ഒരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവതി നായരും മോഹൻലാലിനൊപ്പം ഈ ഫേസ്ബുക് ലൈവിൽ വന്നിരുന്നു. അതിൽ പാർവതി ലാലേട്ടനോട് ചോദിച്ച ഒരു ചോദ്യമായിരുന്നു ലാലേട്ടന് ഏറ്റവും ഇഷ്ടമുള്ള നായിക ആരാണെന്നുള്ളത്. വളരെ രസകരമായ ഒരുത്തരമാണ് മോഹൻലാൽ അതിനു നൽകിയത്.
താൻ ഏതാണ്ട് നൂറോളം നായികമാരോടൊത്തു അഭിനയിച്ചിട്ടുണ്ടെന്നും അതിൽ ഒരാളുടെ പേര് മാത്രം എടുത്തു പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. എല്ലാവരെയും ഒരേ ബഹുമാനത്തോടും സ്നേഹത്തോടുമാണ് കാണുന്നത് എന്നും മോഹൻലാൽ പറഞ്ഞു. അതിൽ ചിലരോടൊത്തു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാര്യവും മോഹൻലാൽ ഓർത്തെടുത്തു. ശോഭനയുമായി താൻ ഏകദേശം അന്പതിനു മുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞ മോഹൻലാൽ, തന്റെ ഏറ്റവും പ്രീയപ്പെട്ട നായികക്കായി ഇനിയും കാത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. നീരാളിയിൽ മോഹൻലാലിൻറെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് പ്രശസ്ത നടിയായ നാദിയ മൊയ്തു ആണ്. അജോയ് വർമ്മ ഒരുക്കിയ ഈ ചിത്രം നാളെ ഇന്ത്യ മുഴുവൻ റിലീസ് ചെയ്യും. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ഈ ചിത്രം രചിച്ചത് നവാഗതനായ സാജു തോമസ് ആണ്. ദിലീഷ് പോത്തൻ, നാസ്സർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.