പണ്ട് നടന്ന ഒരു കൂട്ടത്തല്ലും അതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റേയും വാർഷികം ആഘോഷിച്ച കൗതുകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതിൽ ഇന്നത്തെ മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലും കോൺഗ്രസ് നേതാവായ എം എം ഹസനും ഉണ്ടായിരുന്നു എന്നതാണ് രസകരമായ വസ്തുത. പഴയ കാല കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 1972ല്‍ തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ വെച്ചുണ്ടായ കൂട്ടത്തലിന്റെ വാർഷികമാഘോഷിച്ചതാണ് ശ്രദ്ധ നേടുന്നത്. മോഡല്‍ സ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് തല്ലുകൂടിയ വിദ്യാര്‍ത്ഥികളാണ് 50 വര്‍ഷത്തിന് ശേഷം ഒരുമിച്ച് കൂടിയത്. അന്ന് നടന്ന സംഘട്ടനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ നേതൃത്വത്തിലാണ് ഇവർ ഒത്തുകൂടിയത്. സംഘര്‍ഷത്തില്‍ എം എം ഹസനേയും കെ എസ് യു നേതാക്കളെയും കൈകാര്യം ചെയ്ത, തൈക്കാട് ജയൻ നേതൃത്വം നൽകിയ എസ് എഫ് ഐ സംഘത്തിൽ മോഹൻലാലും അദ്ദേഹത്തിന്റെ സഹോദരന്‍ പ്യാരിലാലും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.
https://www.facebook.com/photo/?fbid=612092663817816&set=pcb.612092930484456
അമ്പത് വർഷത്തിന് ശേഷം ഒത്തുകൂടിയപ്പോൾ സംഘര്‍ഭരിതമായ ആ കാലഘട്ടം എം എം ഹസനും വി പ്രതാപചന്ദ്രനും ചെറിയാന്‍ ഫിലിപ്പും ബി എസ് ബാലചന്ദ്രനും തൈക്കാട് ജയനും ഓർത്തെടുത്തതും ശ്രദ്ധേയമായി. അന്നത്തെ കെഎസ്‌യുവിന്റെ സംസ്ഥാന സെക്രട്ടറിയായ എം എം ഹസന്‍, മോഡല്‍ ഹൈസ്‌ക്കൂളില്‍ കെ എസ് യു യൂണിറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസംഗിക്കാന്‍ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. പ്രസംഗിച്ചു നിന്ന ഹസന് കല്ലേറിൽ പരിക്ക് പറ്റിയതോടെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ അടി നടക്കുകയായിരുന്നു. അതിനിടയിൽ കെഎസ്‌യു പ്രവര്‍ത്തകന്‍ ശിവജി തന്റെ കയ്യില്‍ ഉണ്ടായിരുന്ന പേനക്കത്തിയെടുത്ത് തൈക്കാട് ജയനെ കുത്തിയതോടെ പ്രശ്നം വഷളായി. ബി.എസ്.ബാലചന്ദ്രനും ശിവജിയുമായിരുന്നു ഈ ഒത്തുചേരലിന്റെ ആശയം ഹസന് മുന്നിൽ വെച്ചത്. കെ മോഹന്‍കുമാര്‍, പി കെ വേണുഗോപാല്‍, പിരപ്പന്‍കോട് സുഭാഷ്, വിതുര ശശി, ജോണ്‍, മനോഹരന്‍, കനകാംബരന്‍, പരമേശ്വരന്‍, ബാലകൃഷ്ണന്‍ എന്നിവരും എല്ലാം മറന്നുള്ള ഈ ഒത്തുചേരലിന്റെ ഭാഗമായി.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.