ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രമൊരുക്കി കൊണ്ടാണ് ഹനീഫ് അദനി എന്ന സംവിധായകൻ മലയാള സിനിമയിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. അതിനു ശേഷം ഷാജി പാടൂർ ഒരുക്കിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾക്കു തിരക്കഥ എഴുതിയാണ് ഹനീഫ് അദനി രംഗത്ത് വന്നത്. ഈ വർഷം ജൂൺ മാസത്തിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയം നേടിയെടുത്തു. ഇപ്പോഴിതാ ഹനീഫ് അദനി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്. നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രമാണ് ഹനീഫ് അദനിയുടെ രണ്ടാമത്തെ സംവിധാന സംരഭം. 2016 ഇൽ തന്റെ ആദ്യ ചിത്രമായ ദി ഗ്രേറ്റ് ഫാദർ ഷൂട്ടിംഗ് തുടങ്ങിയ അതേ സെപ്റ്റംബർ മൂന്നു എന്ന ദിവസമാണ് ഹനീഫ് അദനി തന്റെ രണ്ടാമത്തെ ചിത്രം 2018 ഇൽ തുടങ്ങിയിരിക്കുന്നത് എന്നതും തികച്ചും യാദൃശ്ചികമായി കാര്യമാണ്.
ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യാൻ പാകത്തിന് ആണ് ഒരുക്കുന്നത്. ഇന്ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ആക്ഷൻ മൂടുള്ള ഒരു ത്രില്ലർ ചിത്രമാണ് എന്നാണ് സൂചന. ഈ ചിത്രത്തിൽ കിടിലൻ ലുക്കിൽ ആണ് നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായിക ആരാണെന്നോ, മറ്റു താരങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ആ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി ആണ് നിവിന്റെ അടുത്ത റിലീസ്. അടുത്ത മാസം ഈ ചിത്രം റിലീസിനെത്തും. അതിനു ശേഷം ഗീതു മോഹൻദാസ് ചിത്രം മൂത്തൊൻ , ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയും നിവിന്റേതായി തീയേറ്ററുകളിൽ എത്തും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.