എം പദ്മകുമാർ സംവിധാനം ചെയ്തു ജോജു ജോർജ് നായകനായി അഭിനയിച്ച ജോസഫ് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും അതോടൊപ്പം തന്നെ നിരൂപകരുടെ അഭിനന്ദനങ്ങളും നേടി മുന്നേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. എം പദ്മകുമാറിന്റെ ഗംഭീര തിരിച്ചു വരവിനു കളമൊരുക്കിയ ഈ ചിത്രം ജോജു ജോർജ് എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് കൂടിയാണ് വഴിയൊരുക്കിയത്. ജോസഫ് എന്ന ടൈറ്റിൽ കഥാപാത്രം ആയി മിന്നുന്ന പ്രകടനമാണ് ജോജു നടത്തിയത്. പോലീസ്‌കാരനായ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലർ ആണ്. വിരമിച്ച ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോഴിതാ ജോസഫിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ്.
അധികം നീട്ടി എഴുതുന്നില്ല എന്നും ജോസഫ് ഒരു ധൈര്യത്തിന്റെ പേരാണ് എന്നും മിഥുൻ മാനുവൽ തോമസ് പറയുന്നു. നിലവാരമുള്ള പരീക്ഷണത്തിന്റെ, അവതരണത്തിന്റെ പേരാണ് പേരാണ് ജോസഫ് എന്ന് പറഞ്ഞ അദ്ദേഹം, കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമയാണ് ഇതെന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ‘മാന്‍ വിത് സ്‌കാര്‍’ എന്നാണ് ജോസഫിന്റെ ടാഗ്‌ലൈൻ. ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സുധി കോപ്പ, മാളവിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനേഷ് മാധവൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് രെഞ്ജിൻ രാജ് ആണ്. അനിൽ ജോൺസൺ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.