[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് പരിക്ക്; അപകടം എസ്കലേറ്ററിൽ നിന്ന് വീണ്..!

മലയാള സിനിമാ പ്രേമികൾ ഏറ്റവും ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം. നവാഗതനായ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ചിത്രത്തിന്റെ പ്രമോഷൻ ജോലികളും അവസാന ഘട്ട മിനുക്കു പണികളും നടക്കുകയാണ് ഇപ്പോൾ. അതിനിടയിലാണ് സംവിധായകൻ ശ്രീകുമാർ മേനോന് ഒരു അപകടം സംഭവിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മുംബൈ എയർ പോർട്ടിൽ വെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിക്കിക്കുന്നതു. എയർ പോർട്ടിലെ എസ്കലേറ്ററിൽ നിന്ന് വീണ അദ്ദേഹത്തിന്റെ താടിയെല്ലിനാണ് പൊട്ടൽ ഉള്ളത്.

അപകടത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒടിയന്റെ ജോലികൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ ശ്രീകുമാർ മേനോന് സംഭവിച്ച ഈ അപകടം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയും സിനിമാ പ്രേമികൾ പങ്കു വെക്കുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ ട്രെൻഡിങ് ആണ്. ഇതിനോടകം തന്നെ ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി ആ ഗാനം മാറി കഴിഞ്ഞു. ഡിസംബർ പതിനാലിന് ആണ് ഒടിയൻ റിലീസ് ചെയ്യുക. ഏതായാലും ശ്രീകുമാർ മേനോൻ വേഗം സുഖം പ്രാപിക്കും എന്നും ഒടിയൻ റിലീസ് മാറില്ല എന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.