മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത് ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ്. ഇപ്പോൾ ആട് 3 യും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയും കഴിഞ്ഞ ദിവസം മിഥുൻ മാനുവൽ തോമസ് പുറത്തു വിട്ടു. ജയസൂര്യ നായകനായ ആടിലെ ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് വിനായകൻ അവതരിപ്പിച്ച ഡ്യൂഡ്. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു വിനായകൻ നായകനായി എത്തുന്ന ഒരു ചിത്രം ഒരുക്കാനുള്ള പ്ലാനിൽ ആണ് മിഥുൻ മാനുവൽ തോമസ്. അതിനു വേണ്ടി ശെരിയായ ഒരു തിരക്കഥക്കു വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. ഡ്യൂഡ് എന്ന കഥാപാത്രം അത്രയധികം ജനസ്വീകാര്യത ആണ് നേടിയെടുത്തത്. ഒരുപക്ഷെ വിനായകൻ എന്ന നടന്റെ ഏറ്റവും മികച്ച കോമഡി പെർഫോമൻസ് നമ്മൾ കണ്ടത് ഡ്യൂഡിലൂടെ ആണെന്ന് പറയാൻ സാധിക്കും.
കാളിദാസ് ജയറാം- ഐശ്വര്യ ലക്ഷ്മി ടീം ഒന്നിച്ച അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ആണ് മിഥുൻ മാനുവൽ തോമസിന്റെ ഉടൻ റിലീസിന് എത്താൻ പോകുന്ന ചിത്രം. അതിനു ശേഷം താൻ ചെയ്യാൻ പോകുന്നത് തീർത്തും വ്യത്യസ്തമായ , ഇത് വരെ താൻ ചെയ്തിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു സിനിമയാകും എന്നാണ് മിഥുൻ പറയുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ് എന്നും മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരോട് പറയുന്നു. ഏതായാലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മലയാളികളുടെ ഈ പ്രിയ സംവിധായകൻ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.