[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട; ചിത്രത്തെ വാനോളം പുകഴ്ത്തി സംവിധായകൻ മിഥുൻ മാനുവൽ

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുകയാണ്. പ്രേക്ഷകർ ഓരോരുത്തരും മികച്ച അഭിപ്രായം നൽകുന്ന ഈ ചിത്രത്തിന് നിരൂപകരിൽ നിന്നും സിനിമാ മേഖലയിൽ നിന്നുമെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. നവാഗതനായ ഹർഷദ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ആണ് നിർമ്മിച്ചത്. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടിയാണ് പറയുന്നത് എന്നുള്ളത് കൊണ്ടാണ് ഏവരും ഈ ചിത്രത്തെ ഒരേ മനസ്സോടെ സ്വീകരിക്കുന്നത്. ഇപ്പോൾ ഉണ്ട എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “നിങ്ങള് ഇപ്പഴും വള്ളിയിൽ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളിൽ ജോലിയും മറ്റുമായി എത്തിയ കാലങ്ങളിൽ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് ..!! അത്തരം ക്രൂരമായ തമാശകൾ ആസ്വദിക്കുന്നവർക്കും അവ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങൾ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗർവുകൾ തകർത്ത് ലക്ഷ്യത്തിൽ കൊള്ളുന്ന വെടിയാണ് ഉണ്ട..!! മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുന്നു ഉണ്ട..ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനിൽ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേർസാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കൻ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്‌മാൻ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി ..!! Congrats team UNDA..!! It’s a daring,flawless film..!!
വാൽക്കഷ്ണം : ടാർസനും മൗഗ്ലിയും ഒക്കെ വള്ളിയിൽ തൂങ്ങി നടന്നാണ് സാർ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങൾ ആയത്…”.

webdesk

Recent Posts

തിയേറ്റർ ചിരിപൂരമാകാൻ പരിവാർ; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…

1 day ago

ഇന്ദ്രൻസ് പരിവാറിൽ അവതരിപ്പിക്കുന്ന ‘ഭീമൻ’ ഞെട്ടിക്കും: ജഗദീഷ്

ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…

2 days ago

ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

3 days ago

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…

3 days ago

ചിരിയുടെ പൂരവുമായി “പരിവാർ” മാർച്ച് 7 മുതൽ

ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…

4 days ago

രാജീവ് പിള്ള നായകനായ ‘ഡെക്സ്റ്റർ’; സെൻസർബോർഡിന്റെ A സർട്ടിഫിക്കറ്റ്

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…

4 days ago

This website uses cookies.