മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളത്തിലെ യുവ താരവുമായ ദുൽഖർ സൽമാൻ തന്റെ അച്ഛനെ കുറിച്ച് ഫാദേഴ്‌സ് ഡേയിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ മകൻ ആണെന്ന പേടി ഉണ്ടായിരുന്നു എന്നും വാപ്പച്ചിയുടെ പേര് ചീത്തയാക്കുമോ എന്നായിരുന്നു പേടി എന്നും ദുൽഖർ പറയുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ പോകും എന്നുള്ള കാര്യം വാപ്പച്ചി പ്രതീക്ഷിച്ചിരുന്നില്ല എന്നും ദുൽഖർ ഓർത്തെടുക്കുന്നു. താൻ എപ്പോഴും കാത്തിരിക്കുന്നത് വാപ്പച്ചിയോടു ഒപ്പമുള്ള യാത്ര ആണെന്നും ദുൽഖർ പറയുന്നു. എല്ലാ കൊല്ലവും വാപ്പച്ചി തങ്ങളുടെ മാത്രം ആവുന്നത് അപ്പോഴാണ് എന്നും ദുൽഖർ പറഞ്ഞു. അപ്പോൾ ഒരുപാട് ഡ്രൈവ് ചെയ്യുകയും ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യും എന്നും ദുൽഖർ പറയുന്നു.
വാപ്പച്ചിയുടെ കൂടെ പഠിക്കുന്നവർ വന്നു അദ്ദേഹത്തെ എടാ, പോടാ എന്നൊക്കെ വിളിക്കുമ്പോൾ വാപ്പച്ചി നടനും താരവുമല്ലാത്ത ആളായി മാറുന്നത് കാണാൻ തനിക്കു വലിയ ഇഷ്ടം ആണെന്നും അതുപോലെ എത്ര തിരക്ക് ഉണ്ടെങ്കിലും തങ്ങൾക്കു വേണ്ടി എല്ലാ തിരക്കുകളും എന്നും വാപ്പച്ചി മാറ്റി വെച്ചിട്ടുണ്ട് എന്നും ദുൽഖർ പറഞ്ഞു. രണ്ടു മണിക്കൂർ യാത്ര ചെയ്താൽ വീട്ടിൽ എത്താം എങ്കിൽ താൻ ഹോട്ടലുകളിൽ തങ്ങാതെ വീട്ടിൽ തന്നെ എത്തും എന്നും ആ ശീലവും വാപ്പച്ചിയിൽ നിന്ന് തന്നെ കിട്ടിയത് ആണെന്നുംദുൽഖർ പറയുന്നു. മമ്മൂട്ടി എന്ന നടന്റെ വലിയ ഫാൻ ആണ് താൻ എന്നും മമ്മൂട്ടിയോടൊപ്പം താമസിക്കാൻ പറ്റുന്ന വലിയ ഫാൻ ആയതു കൊണ്ട് തന്നെയാണ് താൻ വീടുമാറി താമസിക്കാത്തതു എന്നും ദുൽഖർ പറഞ്ഞു.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.