മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയൻ’. പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 3 വേഷ പകർച്ചയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക. ഒടിയന് വേണ്ടി മോഹൻലാൽ ശരീര ഭാരം കുറക്കുകയും ചെയ്തിരുന്നു. ഫാന്റസിയും റിയലിസവും കൂട്ടികളർത്തിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം എന്ന നിലയിൽ കുറെയേറെ വെല്ലുവിളികൾ ഏറ്റടുത്താണ് അദ്ദേഹം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്നാണ്. ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- പ്രകാശ് രാജ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഒടിയൻ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഒടിയൻ സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനാണ്. അദ്ദേഹം 5 ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. എം. ജയചന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ ഒടിയന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ മുന്നോട്ട് വന്നിരുന്നു. ഒടിയന്മാരായി കൂട്ടുകൂടിയത്തിന് ശേഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒടിയനെ കുറിച്ചുളള ചിന്തകളുടെ ഫലമായി നാടോടി സ്പര്ശമുള്ള ഗാനങ്ങൾ ഒരുക്കാൻ സാധിച്ചുവെന്ന് എം. ജയചന്ദ്രൻ സൂചിപ്പിക്കുകയുണ്ടായി. ഗാങ്ങളിലും മിസ്ട്രി ഒളിഞ്ഞു കിടപ്പുണ്ട് എന്നും സിനിമ പ്രേമികൾ ഇതുവരെ അസ്വദിക്കാത്ത ഗാനങ്ങൾക്കാണ് താൻ ഈണം നൽകയിരിക്കുന്നതെന്നും പറയുകയുണ്ടായി.
‘മുത്തപ്പന്റെ ഉണ്ണി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം. ജി ശ്രീകുമാറാണ്. 36 വർഷത്തെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനമാണ് ഇത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ താൻ ആലപിക്കാത്ത ശൈലിയിലാണ് എം. ജയചന്ദ്രൻ സംഗീതം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. ജി ശ്രീകുമാറിന്റെ എവർ ഗ്രീൻ ഹിറ്റ് ഗാനമായ ‘കണ്ണീർ പൂവിന്റെ’ എന്ന് തുടങ്ങുന്ന ഗാനത്തേക്കാൾ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. ഒടിയൻ സിനിമയുടെ ഗാങ്ങൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ശങ്കർ മഹാദേവും, ശ്രേയ ഘോഷാലും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പഞ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി. എസാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബര് 11ന് ഏകദേശം 400 തീയറ്ററുകളിൽ കേരളത്തിൽ പ്രദർശനത്തിനെത്തും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.