വിജയ് ചിത്രം ‘മെര്സല്’ നിരോധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും സെന്സര് ബോര്ഡ് സര്ട്ടിഫിക്കറ്റ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഇന്ത്യയെ കുറിച്ചും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കാണിച്ച് അഡ്വ. എ. അശ്വത്ഥമനാണ് ഹര്ജി നല്കിയത്.
ചിത്രത്തിലെ സംഭാഷണങ്ങള് ചരക്ക് സേവന നകുതി സംബന്ധിച്ച് ജനങ്ങളില് തെറ്റായ ധാരണകള് വളരുന്നതിന് കാരണമാകുമെന്നാണ് ഹർജിക്കാരന്റെ പരാതി. ഇക്കാര്യങ്ങള് പരിഗണിച്ച് ചിത്രത്തിന്റെ പ്രദര്ശനം അടിയന്തരമായി നിര്ത്തണമെന്ന് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് എല്ലാവര്ക്കും അവരവരുടേതായ അഭിപ്രായങ്ങള് പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്യ്രമുണ്ട്. പക്വതയുള്ള ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്ത്താനാകില്ല.
സിനിമയില് ഉള്ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില് അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സാമൂഹികവ്യവസ്ഥകളില് യഥാര്ഥത്തില് ആശങ്കപ്പെടുന്നവര് മെര്സല് പോലുള്ള സിനിമയ്ക്കെതിരെയല്ല പരാതിപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.