ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിക്കുകയും ട്രെൻഡ് സെറ്റർ ആയി മാറുകയും ചെയ്തു. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അശ്വത് ലാൽ, ജോണി ആന്റണി, വിജയ രാഘവൻ, അജു വർഗീസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം നിർമ്മിച്ചത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. മലയാളത്തിലെ പ്രശസ്ത ബാനറായ മെരിലാൻഡ് സിനിമാസ് ഒരുപാട് വർഷങ്ങൾക്കു ശേഷം തിരിച്ചു വന്ന ചിത്രം കൂടിയാണ് ഹൃദയം. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തിരിച്ചു വരവിലെ തങ്ങളുടെ രണ്ടാമത്തെ ചിത്രവും പ്ലാൻ ചെയ്യുകയാണ് മെരിലാൻഡ് സിനിമാസ്.
പ്രണവ് മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലും നായകനായി എത്തുക എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ചിത്രമായിരിക്കും പ്രണവ് ഇനി ചെയ്യാൻ പോകുന്നതെന്ന സൂചനകളുണ്ട്. വൈശാഖുമായി കുടുംബപരമായി ബന്ധം കൂടിയുള്ള ആളാണ് പ്രണവ്. യൂറോപ്പിൽ ഒരു തീര്ഥയാത്രയിലാണ് ഇപ്പോൾ പ്രണവ് മോഹൻലാൽ. ഈ വർഷം യാത്രക്ക് നീക്കി വെച്ചിട്ട്, അടുത്ത വർഷം മുതൽ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവ് പ്ലാൻ ചെയ്യുന്നതെന്ന് വിശാഖ് വെളിപ്പെടുത്തിയിരുന്നു. പ്രണവിനെ നായകനാക്കി ഇനിയും ചിത്രങ്ങൾ ചെയ്യാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം കൂടി ഒരുങ്ങുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും ഒരു പ്രണവ് മോഹൻലാൽ ചിത്രം പ്ലാൻ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.