അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം ഹിറ്റ് മേക്കർ നാദിർഷ ഒരുക്കിയ പുതിയ ചിത്രമാണ് മേരാ നാം ഷാജി. വമ്പൻ വിജയമായി മാറിയ ആദ്യ രണ്ടു ചിത്രങ്ങൾക്കും ശേഷം ഒരു ഹാട്രിക് വിജയം തന്നെയാണ് നാദിർഷ ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നു ഷാജിമാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ആ മൂന്നു ഷാജി കഥാപാത്രങ്ങൾ ആയി എത്തുന്നത് ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ്. കോഴിക്കോട് ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരം ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചീ ഷാജി ആയാണ്.
കേരളത്തിൽ മികച്ച റീലീസ് ലഭിച്ച ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയുന്ന ചിത്രമായാണ് മേരാ നാം ഷാജി ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എമിൽ മുഹമ്മദ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് ഇല്ലംപിള്ളിയും എഡിറ്റ് ചെയ്തിരിക്കുന്നത് ജോണ്കുട്ടിയും ആണ്. ശ്രീനിവാസൻ, ധർമജൻ, നിഖില വിമൽ, സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ദിലീപ് പൊന്നൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി രാകേഷ് യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.