[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദൃശ്യവും കൊച്ചുണ്ണിയും പ്രേമവും തല കുനിച്ചു; ലൂസിഫറിന് മുന്നിൽ ഇനി പുലിമുരുകൻ മാത്രം..!

മോഹൻലാൽ ചിത്രമായ ലൂസിഫർ ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി കഴിഞ്ഞു. ആദ്യ ഏഴു ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് വന്നപ്പോൾ 73 കോടിയിൽ അധികം രൂപ കളക്ഷൻ നേടിക്കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സർ ആയി ഈ ചിത്രം മാറി. മോഹൻലാൽ ചിത്രമായ ദൃശ്യം, നിവിൻ പോളി- മോഹൻലാൽ ചിത്രമായ കായംകുളം കൊച്ചുണ്ണി, നിവിൻ പോളിയുടെ പ്രേമം എന്നീ ചിത്രങ്ങളുടെ വേൾഡ് വൈഡ് കളക്ഷൻ ആണ് വെറും ഏഴു ദിവസം കൊണ്ട് ലൂസിഫർ മറികടന്നത്. ഇനി ലൂസിഫറിന് മുന്നിൽ ഉള്ള ഒരേ ഒരു ചിത്രം മോഹൻലാലിന്റെ തന്നെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ പുലിമുരുകൻ ആണ്. നൂറ്റിയന്പത് കോടിയോളം ആണ് പുലിമുരുകന്റെ വേൾഡ് വൈഡ് കളക്ഷൻ.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം ആദ്യ ആഴ്ചയിൽ നേടിയത് മുപ്പത്തിമൂന്നു കോടി രൂപയ്ക്കു മുകളിൽ ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആറര കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം തകർത്തത് പുലിമുരുകൻ മലയാളം വേർഷന്റെ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് ആണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഴു ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ നേടിയ ലൂസിഫർ അവിടെയും ലക്‌ഷ്യം വെക്കുന്നത് പുലി മുരുകന്റെ മലയാളം വേർഷൻ ഫൈനൽ ഗ്രോസ് ആയ മുപ്പത്തിനാല് കോടി രൂപ എന്ന റെക്കോർഡ് ആണ്. അമേരിക്കയിൽ നിന്ന് മൂന്നര കോടിയോളം കളക്ഷൻ നേടി സർവകാല റെക്കോർഡ് ഇട്ട ലൂസിഫർ യൂകെയിൽ നിന്ന് ഒന്നര കോടിയും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും രണ്ടര കോടിക്ക് മുകളിലും കളക്ഷൻ ആദ്യ ഏഴു ദിനം കൊണ്ട് നേടിയെടുത്തു. ഈ വരുന്ന വീക്കെൻഡ് കൊണ്ട് തന്നെ ഓവർസീസ് മാര്കറ്റിൽ ഉള്ള പുലി മുരുകൻ റെക്കോർഡുകൾ എല്ലാം തകർക്കാൻ ഉള്ള കുതിപ്പിൽ ആണ് ലൂസിഫർ. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.