മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന രണ്ട് ചിത്രങ്ങൾ ആണ് മേൽവിലാസവും അപ്പോത്തിക്കിരിയും. ഈ രണ്ടു ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ച മാധവ് രാമദാസൻ എന്ന സംവിധായകൻ ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഒരുക്കാൻ പോവുകയാണ്. തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായി കഴിഞ്ഞു എന്നും , താൻ പുതിയ ചിത്രം ഒരുക്കാൻ പോവുകയാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു.
മേൽവിലാസത്തിനും അപ്പോത്തിക്കിരിക്കും പ്രേക്ഷകർ കൊടുത്ത പിന്തുണക്കു നന്ദി ഉണ്ടെന്നും തന്റെ ഈ മൂന്നാമത്തെ ചിത്രത്തിനും പ്രേക്ഷകരുടെ ആ പിന്തുണ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. ഒരു സിനിമ നിർമ്മിക്കാൻ ആവശ്യമായ മൂന്നു കാര്യങ്ങൾ ഉണ്ട്. അവ തിരക്കഥ, തിരക്കഥ, തിരക്കഥ എന്നതാണെന്നെന്ന പ്രശസ്തമായ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് മാധവ് രാമദാസൻ തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത് തന്നെ.
2011 ഇൽ ആണ് മാധവ് രാമദാസൻ മേൽവിലാസം എന്ന കോർട്ട് റൂം ഡ്രാമ ആയി അരങ്ങേറുന്നത്. സുരേഷ് ഗോപി, പാർത്ഥിപൻ, അശോകൻ, തലൈവാസൽ വിജയ്, കൃഷ്ണകുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രം മികച്ച നവാഗത സംവിധായകനുള്ള പതിനഞ്ചാമത് ഗോളാപ്പുഡി ശ്രീനിവാസ് ദേശീയ പുരസ്‍കാരം നേടിക്കൊടുത്തു മാധവ് രാമദാസിന്. അതുപോലെ ഈ ചിത്രം പ്രശസ്തമായ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
2014 ഇൽ ആണ് തന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയുമായി അദ്ദേഹം എത്തിയത്. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി , ഇന്ദ്രൻസ് എന്നിവർ ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. മാധവ് രാമദാസിന്റെ പുതിയ ചിത്രത്തിൽ ആരായിരിക്കും നായകൻ എന്നുള്ള കാര്യം അധികം വൈകാതെ അറിയിക്കുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.