മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന YSR ബയോപിക് ചിത്രം യാത്ര ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്തും. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ ഇന്റെർനെറ്റ് മൂവി ഡേറ്റ് ബേസ് പുറത്ത് വിട്ടിരിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രേക്ഷകർ 2019 ൽ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യൻ സിനിമ മെഗാസ്റ്റാറിന്റെ YSR ബയോപിക് ചിത്രം യാത്ര തന്നെയാണ്. ഉപഭോക്താക്കൾ സിനിമയ്ക്കും ടി.വി ഷോകൾക്കും നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് lMDb ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
2019 ൽ പ്രേക്ഷകർ യാത്രയ്ക്കൊപ്പം കാത്തിരിക്കുന്ന ചിത്രമാണ് ബാലകൃഷണ നായകനാകുന്ന എൻ ടി ർ: കഥനയകൂട്, രണ്ട് രാഷട്രിയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ കൂടിയാവും ഈ രണ്ട് ചിത്രങ്ങൾ. സൂപ്പർസ്റ്റാർ ഉൾപ്പെടെ വമ്പൻ താരനിരകളെ അണിനിരത്തുന്ന കാർത്തിക് സുബ്ബരാജിന്റെ പേട്ടയും പ്രേക്ഷകരുടെ ഉറക്കം കെടുത്തുന്ന കാത്തിരിപ്പാണ് കൂടെ അജിത്തിന്റെ വിശ്വാസവും കൂടെ എത്തുമെന്നറിഞ്ഞതോടെ 2019 സിനിമാവർഷം പ്രേക്ഷകർക്ക് വിശ്വസിക്കാനാവാത്ത വിധം കാത്തിരിപ്പുകൾ നൽകുന്നവർഷമാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനുമായ് പ്രഭാസിന്റെ സഹോ, കങ്കണ നായികയാവുന്ന മണികർണിക:ദ ക്യൂൻ ഓഫ് ജാൻസി, മലയാളാത്തിൽ നിന്ന് ഒമറിന്റെ ഒരു അഡാർ ലവ്, പ്രണവ് മോഹലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവയാണ് പ്രേക്ഷക പ്രതീക്ഷകൾ നിറയ്ക്കുന്ന മറ്റ് സിനിമകൾ
YS രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയാർജിച്ച രാഷട്രിയക്കാരനാണ്.അദ്ധേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെയും സാന്നിധ്യത്തിന്റെയും അടിസ്ഥാനത്തിൽ നേതാവാകുകയും ദശലക്ഷങ്ങൾ ആദരിക്കുകയും ചെയ്ത വ്യക്തിയാണ്.2003 ൽ YSR നടത്തിയ മൂന്നു മാസം നീണ്ട പദയാത്ര സംസ്ഥാനത്ത് വരുത്തിയ രാഷ്ട്രിയ നിലപാടുകൾ പ്രധാന വഴിത്തിരിവുകൾ ആയിരുന്നു. മറ്റ് സ്ഥിരം ജീവചരിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി യാത്ര തികച്ചും ഒരു ഈവന്റെ ബേസിക് സിനിമയാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാവും YSR എന്നത്. യാത്രയുടെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററിനും ടീസറിനും വലിയ സ്വീകരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ റാവു രമേശ്, അസൂയ ഭരദ്വാജ്, സുഹാസിനി മണിരത്‌നം ,പോസാനി കൃഷ്ണമുരളി, വിനോദ് കുമാർ, സച്ചിൻ കേഡ്ക്കർ എന്നിവരും അഭിനയിക്കുന്നു. 70 മില്യൺ എന്റെർടെയ്മ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.