മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയ്ക്ക് 69 വയസ്സ് തികഞ്ഞത്. താരത്തിന് ആശംസകളുമായി ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. പോസ്റ്ററുകളും, മാഷപ്പുകളും, ട്രിബ്യുട്ട് ഗാനങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ മമ്മൂട്ടി നിറഞ്ഞു നിൽക്കുകയായിരുന്നു. ആശംസകൾ നേർന്നവർക്ക് നന്ദിയുമായി മെഗാസ്റ്റാർ ഇന്നലെ തന്നെ വന്നിരുന്നു. താരം കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ കേക്ക് നിങ്ങൾക്കും ഞാൻ സമ്മാനിക്കുന്നു എന്നും മമ്മൂട്ടി സൂചിപ്പിക്കുകയുണ്ടായി.
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കുടുംബ സമ്മേതം മമ്മൂട്ടി കേക്ക് മുറിക്കുന്ന ചിത്രമാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. മെഗാ കുടുംബത്തിലെ മെഗാ ബർത്ത് ഡേ ആഘോഷം എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ, അമാൽ സൽമാൻ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് എന്നിവരെ കാണാൻ സാധിക്കും. ബർത്ത് ഡേ യുടെ തലേ ദിവസം രാത്രി മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുവാൻ ആരാധകർ മമ്മൂട്ടിയുടെ വീടിന്റെ മുൻപിൽ വന്ന വിഡിയോയും ഏറെ വൈറലായിരുന്നു. വൈറ്റിലയെ പുതിയ വീട്ടിലാണ് മമ്മൂട്ടിയെ കാണാൻ ആരാധകർ വന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ട്വിറ്ററിൽ ഹാഷ്ടാഗ് റെക്കോര്ഡും മമ്മൂട്ടി ആരാധകർ സ്വാന്തമാക്കി. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം മലയാളികൾ ഏറെ ആഘോഷമാക്കി എന്ന് നിസംശയം പറയാൻ സാധിക്കും.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.