[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മമ്മൂക്കയോട് മിണ്ടൂല, എന്നെ മമ്മൂക്കയുടെ ഹാപ്പി ബർത്ത്ഡേയ്ക്ക് വിളിച്ചില്ല; കരഞ്ഞു പറഞ്ഞ കുഞ്ഞു ആരാധികയോട് പിണങ്ങല്ലേ എന്ന് മെഗാസ്റ്റാർ… വീഡിയോ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്നലെയാണ് 69 വയസ്സ് തികഞ്ഞത്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സൗത്ത് ഇന്ത്യയിലെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അനു സിത്താര ഒരുക്കിയ വിഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു. സാധകരണക്കാരായ ഒരുപാട് പേർ പിറന്നാൾ ആശംസകൾ നേരുന്നത് ഒരു വീഡിയോ ആക്കിയാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ അനു സിത്താര നേർന്നത്. ഒരുപാട് കുഞ്ഞു കുട്ടികളും മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്നതും നേരിട്ട് കാണണം എന്ന് പറഞ്ഞു കൊണ്ടുള്ള വിഡിയോകളും പിറന്നാൾ ദിവസം ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഏറെ ആഘോഷമാക്കിയ ഒരു വീഡിയോ ഇപ്പോൾ നടൻ മമ്മൂട്ടി തന്നെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ്.

ഒരു കുഞ്ഞു മോൾ മമ്മൂട്ടിയുടെ പേരും പറഞ്ഞു കരയുന്ന വിഡിയോയാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ബർത്ത് ഡേ ആയിട്ട് മമ്മൂട്ടി തന്നെ വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് കൊച്ചു കുട്ടി വിഡിയോയിൽ മുഴുനീളം കരയുന്നത്. മോളെ ആശ്വസിപ്പിക്കുന്ന അച്ഛന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാൻ സാധിക്കും. മമ്മൂട്ടി വിഡിയോയ്ക്ക് നൽകിയ ക്യാപ്‌ഷ്നും ഏറെ ശ്രദ്ധേയമാണ്. പിണങ്ങല്ലേ മോളെ, എന്താ മകളുടെ പേര് എന്ന് ചോദിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ആരാധകർ വഴിയോ സിനിമ പ്രേമികൾ വഴിയോ ആ കൊച്ചു കുഞ്ഞിലേക്ക് എത്തിച്ചേരുവാൻ വേണ്ടിയാണ് മമ്മൂട്ടി മകളുടെ പേര് തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ചോദിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് എത്രെയും പെട്ടന്ന് തന്റെ കുഞ്ഞു ആരാധകിയെ കാണാൻ സാധിക്കട്ടെ എന്നാണ് ആളുകൾ കമെന്റ് ബോക്സിൽ പറഞ്ഞിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.