ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ വ്യത്യസ്തമായ രീതിയിൽ വരയ്ക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ആരാധകരുടെ പതിവുകാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായ പരീക്ഷണം ശ്രമം നടത്തിക്കൊണ്ട് സന എസ്. എന്ന വിദ്യാർത്ഥി സമാനതകളില്ലാത്ത ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ബാല്യത്തിൽ മുതൽ നന്നായി വരയ്ക്കാൻ ശ്രമിച്ചിരുന്ന സന തന്റെ ഇഷ്ടതാരം മമ്മൂട്ടിയുടെ ചിത്രം വരച്ചപ്പോൾ ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിന്റെ ബഹുമതിയാണ് തേടിയെത്തിയത്. ചെറുപ്പകാലം മുതൽ തന്നെ വരയ്ക്കാൻ താൽപര്യം കാണിച്ചിരുന്ന സന കോവിഡ് കാലം സമ്മാനിച്ച ഒഴിവ് വേളകളിലാണ് ടൈപ്പോഗ്രാഫി എന്ന കലാരൂപത്തെ പറ്റി അറിയുന്നത്. പിലാത്തറ സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ ഗണിത വിദ്യാർഥിയായി പഠനം മുന്നോട്ടു കൊണ്ടു പോകുന്ന സന ടൈപ്പോഗ്രാഫി എന്ന ആർട്ടിനെപ്പറ്റി കൂടുതലായി അറിയാൻ ശ്രമിച്ചു. ചെറിയ വാക്കുകൾ കൊണ്ടും അക്ഷരങ്ങൾ കൊണ്ടും ചിത്രങ്ങൾക്ക് രൂപം നൽകുന്ന ടൈപ്പോഗ്രാഫി പതിയെ പരിശീലിച്ച് നോക്കിയ സന അതിന്റെ വിജയവും സാധ്യതകളും തിരിച്ചറിഞ്ഞു. അത്തരത്തിലുള്ള ചെറിയ പരീക്ഷണങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സന പങ്കുവയ്ക്കാനും ആരംഭിച്ചു. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും സനയുടെ പരീക്ഷണ ചിത്രങ്ങൾക്ക് ലഭിച്ചത്.
അംബേദ്കർ, അബ്ദുൽകലാം, ഗാന്ധിജി തുടങ്ങിയ മഹാന്മാരുടെ ചിത്രങ്ങൾ വരച്ചു സന ശേഷം തന്റെ ഇഷ്ടതാരം മമ്മൂട്ടിയുടെ ചിത്രം വരച്ചു. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ തന്നെ ചിത്രം വരയ്ക്കുക എന്ന ഉദ്യമമാണ് സന ചെയ്തത്. അതിനായി 331 മമ്മൂട്ടി ചിത്രങ്ങളുടെ സിനിമ പേരുകൾ ഉപയോഗിച്ച് 23 മിനിറ്റ് കൊണ്ട് എ3 ഷീറ്റിൽ സന മമ്മൂട്ടിയുടെ ഫെയ്സ് പോട്രേറ്റ് വരച്ചു. ഈ അപൂർവമായ കലാ പ്രകടനത്തിന് സന ഏഷ്യാനെറ്റ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ ബഹുമതിക്ക് അർഹ ആവുകയും ചെയ്തു. മായാവി, ശിക്കാരി, വർഷം, കാഴ്ച ഇത്തരത്തിലുള്ള ഏറ്റവും ചെറിയ സിനിമകളുടെ പേരാണ് ആദ്യം സന തിരഞ്ഞെടുത്തത്. മനു അങ്കിൾ, നാല്കവല പോലുള്ള നീളമുള്ള പേരുകൾ ഉപയോഗിച്ചാണ് പുരികങ്ങൾ രൂപം നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങൾ മുതൽ പുതിയതായി ഒരുങ്ങിയ ദി പ്രീസ്റ്റ്, വൺ വരെയുള്ള ചിത്രങ്ങളുടെ പേരുകൾ സന ഉപയോഗിച്ചിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: Arun Punalur
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.