[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പുതുമുഖ സംവിധായകൻ…? മമ്മൂട്ടിയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടനെന്ന ഖ്യാതി മമ്മൂട്ടിക്ക് സ്വന്തമാണ്. ലാൽ ജോസ്‌, അമൽ നീരദ്, ആഷിഖ് അബു, അൻവർ റഷീദ് തുടങ്ങി നിരവധി പ്രഗത്ഭരായ ചലച്ചിത്രകാരന്മാക്കാണ് മമ്മൂട്ടി തന്റെ ചിത്രത്തിലൂടെ അവസരം നൽകിയിട്ടുള്ളത്. ഇപ്പോഴാ പുതിയതായി പുറത്തിറങ്ങിയിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ജോഫിൻ ടി. ചാക്കോ എന്ന പുതിയൊരു സംവിധായകനെയും മമ്മൂട്ടി മലയാള സിനിമയ്ക്ക് സംഭവന ചെയ്തിരിക്കുന്നു. വർഷങ്ങളായുള്ള ഈ പതിവിന് കാരണമെന്താണെന്ന് മമ്മൂട്ടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് നവാഗതരായ സംവിധായകർക്ക് അവസരം കൊടുക്കുന്നതിന് കാരണം മമ്മൂട്ടി വ്യക്തമാക്കിയത്. വീണ്ടും വീണ്ടും എന്തുകൊണ്ടാണ് തനിയാവർത്തനം പോലെ നവാഗതർക്ക് അവസരം കൊടുക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ : പുതുമുഖ സംവിധായകരെ എന്നുള്ളത്‌ ഞാനെരു പുതുമുഖമായിരുന്നു എന്നുള്ളത്‌ ഒരുകാരാണം, ഞാനിപ്പോഴും ഒരു പുതുമുഖമാണു എന്ന് രണ്ടാമത്തെ കാരാണം മൂന്നാമതായി ഒരു കാര്യവുമില്ല.

കാരണം ഒരോ പുതുമുഖ സംവിധായകന്റെ മനസ്സിലും പുതിയ സിനിമയായിരിക്കും ഈ സിനിമയിൽ എനിക്‌ അതിൽ എന്തെങ്കിലും ഒരു പുതുമയുള്ള കഥാപാത്രങളും പ്രകടങ്ങളും ഉണ്ടാകും ഇനിയും അത്‌ തുടർന്ന്കൊണ്ടിരിക്കും ഇനിയും വരാനുണ്ട്‌ കുറെ പേർ അത്‌ നിങ്ങൾക്കൊക്കെ ആവേശം തരുന്നതിൽ സന്തോഷം അങ്ങനെ വന്നതാണു ജോഫിനും. സിനിമ എന്നും പറഞ്ഞു ഞാൻ കുറെ അലഞ്ഞിട്ടുണ്ട്‌ അന്ന് ഒരാൾ എനിക്ക് ചാൻസ്‌ തന്നു. ഞാൻ ഇവിടെ എത്തി ഇന്ന് ഞാൻ എന്നെകൊണ്ട്‌ പറ്റുന്നവർക്ക്‌ കൊടുക്കുന്നു ഒരു ഗിവേൻ ടെക്ക്‌ പോളിസി, അത്‌ പോലെ അവരും വരട്ടെ എനിക്‌ കിട്ടിയത്‌ ഞാൻ തിരിച്ച്‌ കൊടുക്കുന്നു. ഇനിയും ഇത്തരത്തിൽ ഒരുപാട് പേർ വരാനിരിക്കുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകൾഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽചർച്ച ചെയ്യപ്പെടുന്നുണ്ട്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് വലിയ വാഗ്ദാനം ആയി മാറിയിരിക്കുകയാണ് നവാഗതനായ സംവിധായകൻ ജോഫിൻ ടി. ചാക്കോ. സംവിധാന മികവുകൊണ്ട് ചിത്രം വളരെ മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.