മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം മലയാളത്തിൽ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഏറെ നാളുകൾക്ക് ശേഷമാണ് നായിക പ്രാധാന്യമുള്ള ഒരു ചിത്രത്തിലും മംമ്ത ഭാഗമാവുന്നത്. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയായിരുന്നു. പൃഥ്വിരാജിന്റെ എസ്രക്ക് ശേഷം സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കാൻ ഒരുങ്ങുന്ന ഹൊറർ ചിത്രമായിരിക്കും ‘നീലി’. ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ യുവനടൻ ആസിഫ് അലി പുറത്തുവിടുകയുണ്ടായി. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും നീലിയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടുക. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ രാത്രി 7 മണിക്ക് പ്രേക്ഷകരെ മുൾമുനയിലിരുത്തുന്ന നീലിയുടെ ട്രെയ്‌ലർ പ്രദർശനത്തിനെത്തും. പുതുമുഖ സംവിധായകർക്ക് ഇൻഡസ്ട്രിയിൽ എല്ലാവിധ പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. നീലിയുടെ ട്രെയ്‌ലറിന് വൻ സ്വീകരണം സമൂഹ മാധ്യമങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ചിത്രത്തിൽ അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 10ന് നല്ല റിലീസോട് കൂടി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.