[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സുപ്രിയയുടെ ജന്മദിനം മോഹൻലാലുമൊത്തു ലൂസിഫറിന്റെ സെറ്റിൽ ആഘോഷിച്ചു പൃഥ്വിരാജ്..!

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരന്റെ പ്രിയ പത്നി സുപ്രിയയുടെ ജന്മദിനം. ഇത്തവണ പൃഥ്വിരാജ് സുപ്രിയയുടെ ജന്മദിനം ആഘോഷിച്ചത് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനൊപ്പം ലൂസിഫർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് തന്റെ ഭാര്യക്ക് വേണ്ടി പൃഥ്വിരാജ് സമയം മാറ്റി വെച്ചത്. ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ്, മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടൻ കലാഭവൻ ഷാജോൺ, ഈ ചിത്രത്തിൽ അഭിനയിക്കുന്ന പ്രശസ്ത സംവിധായകൻ ഫാസിൽ , മറ്റു അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രിയ ബർത് ഡേ കേക്ക് മുറിച്ചാണ് തന്റെ ജന്മദിനം ആഘോഷിച്ചത്.

ലൂസിഫറിന്റെ സെറ്റിൽ നിന്നുള്ള ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ഇത് കൂടാതെ ചിത്രത്തിന്റെ പല ഷൂട്ടിംഗ് സ്റ്റില്ലുകളും പുറത്തു വരുന്നുണ്ട്. ഷൂട്ടിംഗ് സ്റ്റില്ലുകൾ ആരും മൊബൈൽ ക്യാമറ വഴി പകർത്തി പുറത്തു വിടരുത് എന്ന് തിരക്കഥാകൃത്തു മുരളി ഗോപി തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു എങ്കിലും ഇടയ്ക്കു ഇടയ്ക്കു ഓരോന്നോ പുറത്തു വരുന്നുണ്ട് എന്നതാണ് സത്യം. മോഹൻലാലിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, കലാഭവൻ ഷാജോൺ, ഫാസിൽ, മഞ്ജു വാര്യർ, ജോൺ വിജയ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. സുജിത് വാസുദേവ് കാമറ ചലിപ്പിക്കുന്ന ലൂസിഫർ ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടണ്ട്. ദീപക് ദേവ് സംഗീതം പകരുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശീർവാദ് സിനിമാസാണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.