Megastar Mammootty Praises Tovino Thomas Starrer Ente Ummante Peru
യുവ താരം ടോവിനോ തോമസിന്റെ പുതിയ റിലീസ് ആണ് നവാഗതനായ ജോസ് സെബാസ്റ്റിയൻ രചനയും സംവിധാനവും നിർവഹിച്ച എന്റെ ഉമ്മാന്റെ പേര്. ശരത് ആർ നാഥും ആയി ചേർന്ന് സംവിധായകൻ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഉർവശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും സി ആർ സലീമും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി ഡ്രാമക്കു മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.
മമ്മൂട്ടിയെ ഈ ചിത്രം കാണിക്കുകയും ചിത്രം കണ്ടിഷ്ട്ടപെട്ട അദ്ദേഹം ടോവിനോ തോമസിനെ അഭിനന്ദിക്കുകയും ചെയ്തു. മമ്മൂട്ടി ആരാധകൻ കൂടിയായ ടോവിനോക്കു ഇരട്ടി സന്തോഷമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നതു. ഗംഭീര പ്രകടനവുമായി പ്രശസ്ത നടി ഉർവശി ആണ് ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയിരിക്കുന്നതെന്നു പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഒരമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ വളരെ മനോഹരമായ ഒരു കഥയാണ് ഈ ചിത്രത്തിൽ ഏറെ രസകരമായി പറയുന്നത്. മലബാറി മുസ്ലിം ആയ ഹമീദ് എന്ന ചെറുപ്പക്കാരനാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. ജോർഡി പ്ലാനെൽ ക്ലോസെ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. അർജു ബെൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.