ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ബസൂക്ക’യിൽ മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടി ജോയിൻ ചെയ്തു . കൊച്ചിയിലാണ് ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തായ കലൂർ ഡെന്നിസിന്റെ മകനായ ഡിനോയുടെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക. ലൊക്കേഷനിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കും ശ്രദ്ധ നേടിയിരുന്നു. താടി വെച്ച് കിടിലൻ ഗെറ്റപ്പിലാണ് താരം ലൊക്കേഷനിൽ എത്തിയത്. ലൊക്കേഷൻ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി. മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ ആയിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.
ക്രൈം ഡ്രാമ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുമിത് നേവൽ, സിദ്ധാർഥ് ഭരതൻ, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രീകരണം പൂർണമായും നടക്കുന്നത് കൊച്ചിയിലും ബെംഗളൂരുവിലുമായാണ്.
ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് നിമിഷ് രവിയാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്. മിഥുൻ മുകുന്ദൻ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സഹ നിർമാതാവ് സഹിൽ ശർമയും, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ, കലാസംവിധാനം അനീസ് നാടോടി എന്നിവരാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.