പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ജോയിൻ ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു പോലീസ് ഓഫീസറായാണ് അദ്ദേഹം ഇതിലഭിനയിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഹെലിക്യാമറ വീഡിയോ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്.
കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുക. ഇതുവരെ പേരിടാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴിലെ സൂപ്പർ വില്ലനായ വിനയ് റായ് എത്തുമെന്നാണ് സൂചന. നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ശിവകാർത്തികേയൻ ചിത്രം ഡോക്ടർ, സൂര്യ നായകനായ പാണ്ഡിരാജ് ചിത്രം എതർക്കും തുനിന്ദവൻ, വിശാൽ നായകനായ മിഷ്കിൻ ചിത്രം തുപ്പരിവാലൻ എന്നിവയിലെ വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ താരമാണ് വിനയ് റായ്. ഇവരെ കൂടാതെ, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മനോജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.