മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാജമാണിക്ക്യം എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൻവർ റഷീദ്. വമ്പൻ വിജയം നേടിയ ആ ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായ ചോട്ടാ മുംബൈ, മമ്മൂട്ടി നായകനായ അണ്ണൻ തമ്പി, ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ എന്നീ സൂപ്പർ ഹിറ്റുകളും ഫഹദ് ഫാസിൽ നായകനായ ട്രാൻസും അൻവർ റഷീദ് നമ്മുക്ക് സമ്മാനിച്ചു. കേരളാ കഫേ, അഞ്ചു സുന്ദരികൾ എന്നീ ആന്തോളജി ചിത്രങ്ങളിലെ ഓരോ ഭാഗങ്ങളും അൻവർ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, അണ്ണൻ തമ്പി റിലീസ് ചെയ്ത് പതിനാല് വർഷങ്ങൾ കഴിഞ്ഞു വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് അൻവർ റഷീദ് എന്ന വാർത്തകളാണ് വരുന്നത്. ഔദ്യോകികമായി സ്ഥിതീകരണം ഒന്നുമില്ലെങ്കിലും ഇപ്പോൾ ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ആർ ജെ മുരുകനാണ് ഈ ചിത്രം രചിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ ആർ ജെ മുരുകൻ തന്നെ രചിച്ച് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഈ വാർത്തകളുടെ ഔദ്യോഗിക സ്ഥിതീകരണം വരാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും. അമൽ നീരദ് ആവും മമ്മൂട്ടി- അൻവർ റഷീദ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക എന്നും പ്രചരിക്കുന്ന വാർത്തകൾ പറയുന്നുണ്ട്. ഇപ്പോൾ ജിയോ ബേബി ഒരുക്കുന്ന കാതൽ എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിനു ശേഷം റോബി വർഗീസ് രാജ് ഒരുക്കാൻ പോകുന്ന ത്രില്ലർ ചിത്രമാണ് ചെയ്യുക എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.