മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തെയും മികച്ച എഴുത്തുക്കാരിൽ ഒരാളാണ് ലോഹിതദാസ്. പച്ചയായ ജീവിതയാഥാർഥ്യങ്ങൾ ദൃശാവിഷ്കരിക്കാൻ അദ്ദേഹത്തെ വെല്ലുന്ന ഒരു എഴുത്തുക്കാരൻ ഇന്നും പിറവിയെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ മികച്ച സൃഷ്ട്ടികൾക്ക് ധാരാളം നാഷണൽ അവാർഡുകളും സ്റ്റേറ്റ് അവാർഡുകളും തേടിയത്തി. ചലച്ചിത്ര ലോകത്ത് ഭരതനും പദ്മരാജനും ഒപ്പം സ്ഥാനം പിടിച്ച എഴുത്തുക്കാരൻ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അവസാനമായി മലയാളത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2007ൽ പുറത്തിറങ്ങിയ നിവേദ്യം. ഹൃദയാഘാതം മൂലം ലോഹിതദാസ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 9 വർഷം തികയുകയാണ്.
ലോഹിതദാസിന്റെ ഓർമ്മ ദിവസത്തിൽ അദ്ദേഹത്തെ ആദ്യം ഓർത്തത് മമ്മൂട്ടി തന്നെയായിരുന്നു. ലോഹിതദാസിന് ഓർമ്മപ്പുക്കളുമായി മമ്മൂട്ടി തന്റെ ഫേസ്‍ബുക്ക് പേജിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ വളർച്ചക്ക് വലിയൊരു പങ്കുവഹിച്ചത് ലോഹിതദാസ് തന്നെയായിരുന്നു. തനിയാവർത്തനം, ഭൂതക്കണ്ണാടി, അറയന്നങ്ങളുടെ വീട് തുടങ്ങിയ മികച്ച ചിത്രങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ച വ്യക്തിയാണ് ലോഹിതദാസ്. മമ്മൂട്ടി എന്ന കലാകാരൻ ഏറെ ബഹുമാനിച്ചിരുന്ന സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ സിംഹാസനം ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ്. ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പൊഴിഞ്ഞു വീണ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ നെഞ്ചിലേറ്റിയാണ് കൊണ്ട് നടക്കുന്നത്. ബാലൻ മാഷ്, അച്ചൂട്ടി, വാറുണ്ണി, വിദ്യാധരൻ, ചന്ദ്രദാസ്, രാജീവ് മേനോൻ, ഗോപി നാഥൻ, സേതു മാധവൻ തുടങ്ങിയ അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ലോഹിതദാസ് മലയാളികളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 9 വർഷം പിന്നിടുമ്പോളും ഇന്നും മലയാളികൾ ഒരു ലോഹിതദാസ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.