[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിന് ബോളിവുഡിൽ വൻ വരവേൽപ്പ്; കർവാൻ ട്രൈലറിനെ പ്രശംസിച്ചു സിനിമ താരങ്ങൾ…

മലയാളത്തിലെ സ്റ്റൈലിഷ് താരം ദുൽഖർ ആദ്യമായി ബോളിവുഡിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രമായിരുന്നു ‘കർവാൻ’. ആകർഷ് ഖുറാന സംവിധാനം ചെയ്ത ഈ ചിത്രം റീലീസിനായി ഒരുങ്ങുകയാണ്. ദുൽഖറിന്റെ മലയാളത്തിൽ അവസാനമായി ഇറങ്ങിയ സോളോ സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് കർവാന്റെ കഥ ഒരുക്കിയിരിക്കുന്നത്.ദുൽഖർ സൽമാൻ, ഇർഫാൻ ഖാൻ, മിതില പൽക്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചു, എന്നാൽ ഒരു ദിവസത്തിന് ശേഷം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ട് ഒരു ട്രൈലരും പുറത്തിറങ്ങി.

ഇന്ത്യയിലെ എല്ലാ സിനിമ പ്രേമികളും ട്രെയ്‌ലർ ഇരുകൈയും നീട്ടി സ്വീകരിച്ചു അതോടൊപ്പം കുറെയേറെ സിനിമ താരങ്ങളും ട്രെയ്‌ലറെ പ്രശംസിച്ചു മുന്നോട്ട് വന്നിരുന്നു. അഖിൽ അക്കിനെനി, ദങ്കൾ സംവിധായകൻ നിതീഷ് തിവാരി, രാകുൽ പ്രീത്, അദിതി രാവോ ഹൈദാരി, സിദ്ധാർത്ഥ് മൽഹോത്ര, അശ്വിനി അയർ തിവാരി, വിക്കി കൗശൽ, പുകിത് സമ്രാട്, റാണ തുടങ്ങിയ താരങ്ങളാണ് ‘കർവാൻ’ ട്രെയ്‌ലറിനെ കുറിച്ചു അഭിപ്രായപ്പെടുകയും മികച്ച പിന്തുണ നൽകുകയും ചെയ്തത്.

മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു റോഡ് ഫൻ എന്റർട്ടയിനർ ആയിരിക്കും. ദുൽഖർ സൽമാൻ ബാംഗ്ലൂരിൽ പഠിച്ചു വളർന്ന യുവാവായാണ് ചിത്രത്തിൽ വേഷമിടുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ബോളിവുഡ് സിനിമ ലോകത്തിന് ഒരു പുത്തൻ അനുഭവമായിരിക്കും.അനുരാഗ് സൈക്കിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അവിനാഷ്‌ അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആർ.എസ്.വി.പി ഇഷ്‌ക ഫിലിംസിന്റെ ബാനറിൽ റോണ്ണി സ്ക്രീവാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 3ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.