മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം കെട്ട്യോളാണെന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീറാണ് ഈ ചിത്രമൊരുക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടിയുടെ മുഖം ഒരു കവറിട്ടു മറച്ചു, അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിലായിരുന്നു ആ പോസ്റ്റർ ഡിസൈൻ ചെയ്തിരുന്നത്. പോസ്റ്റർ റിലീസ് ചെയ്തു കുറച്ചു നാളിനു ശേഷം ആ പോസ്റ്റർ ഉണ്ടാക്കിയ ഫോട്ടോഷൂട്ട് വീഡിയോയും മമ്മൂട്ടി പുറത്തുവിട്ടിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി അണിയറ പ്രവർത്തകർ ദുബായിലേക്ക് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഓണം റിലീസായി നിശ്ചയിച്ചിരുന്ന ഈ ചിത്രം ഇനി ഒക്ടോബർ റിലീസായി വരാനാണ് സാധ്യതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായൊരുക്കുന്ന റോഷാക്കിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നീ സാങ്കേതിക പ്രവർത്തകരാണ്. സമീർ അബ്ദുൽ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഇതിനോടകം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.