ഇന്ന് തിരുവനന്തപുരത്ത് എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആഗസ്റ്റ് സിനിമാസിന്റെ പുതിയ സംരംഭം ആയ ശ്രേഷ്ഠ കോസ്റ്റ്യും  വേൾഡ് ന്റെ ഉത്ഘാടനത്തിനു ആണ് മമ്മൂട്ടി തിരുവനന്തപുരം കുറവക്കോണം, കവടിയാർ ഭാഗത്തുള്ള കൈരളി നഗറിൽ എത്തിയത്. മമ്മൂട്ടിയെ കാത്തു ഒട്ടേറെ ആരാധകർ ആണ് അവിടെ രാവിലെ മുതൽ തടിച്ചു കൂടിയത്. മധുര രാജ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു രാജ ലുക്കിൽ ആണ് മമ്മൂട്ടി ചടങ്ങിന് എത്തിയത്.
ആരാധകരുടെ ആവേശകരമായ സ്വീകരണത്തിനു ശേഷം ഉത്ഘാടനം നിർവഹിച്ച മമ്മൂട്ടി അധികം വൈകാതെ തന്നെ മടങ്ങുകയും ചെയ്തു. ഷാജി നടേശൻ, ജോബി ജോർജ്, രഞ്ജിത് ബാലകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ആയിരുന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു അവർ മമ്മൂട്ടിയെ സ്വീകരിച്ചതും യാത്ര അയച്ചതും. മധുര രാജ എന്ന വൈശാഖ് ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിൽ ആണ് ഇപ്പോൾ മമ്മൂട്ടി. അതിന് ശേഷം ഉണ്ടയുടെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന താരം ഏപ്രിൽ അവസാനം അല്ലെങ്കിൽ മേയ് ആദ്യം വിനോദ് വിജയന്റെ അമീറിൽ അഭിനയിച്ചു തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച ശങ്കർ രാമകൃഷ്ണൻ ചിത്രം പതിനെട്ടാം പടിയിൽ മമ്മൂട്ടി അതിഥി വേഷം ചെയ്തിട്ടുണ്ട്. ഏതായാലും മമ്മൂട്ടി ഇന്ന് അനന്തപുരിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.