മലയാളത്തിന്റെ നടനവിസ്മയവും ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറുമായ മോഹൻലാൽ ഇന്ന് തന്റെ അറുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസകളുമായി മലയാള സിനിമാ ലോകവും ഇന്ത്യൻ സിനിമ ലോകവും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനൊപ്പം ആരാധകരും സിനിമാ പ്രേമികളും ആഘോഷത്തിലാണ്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട ലാലിന് ആശംസകൾ നൽകി കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മോഹൻലാൽ- മമ്മൂട്ടി സൗഹൃദത്തിന് നാല്പതിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു ഇൻഡസ്ട്രിയിൽ സൂപ്പർ താരങ്ങളായി നിൽക്കുമ്പോഴും ഇവർ തമ്മിൽ പുലർത്തുന്ന സ്നേഹവും സൗഹൃദവും പലർക്കും മാതൃകയാണ്. മമ്മൂട്ടിയെ സ്നേഹപൂർവ്വം ഇച്ചാക്ക എന്ന് വിളിച്ചു സ്വന്തം ജ്യേഷ്ഠനെ പോലെ ബഹുമാനിക്കുന്ന മോഹൻലാലും, മോഹൻലാലിനെ ലാലു എന്ന വിളിയോട് സ്വന്തം കൂടെപ്പിറപ്പിനെ പോലെ ചേർത്ത് നിർത്തുന്ന മമ്മൂട്ടിയും മലയാള സിനിമാപ്രേമികളുടെ മനസ്സ് നിറക്കുന്ന കാഴ്ചയാണ്.
മോഹൻലാലും മമ്മൂട്ടിയും ഒട്ടേറെ ചിത്രങ്ങളിലാണ് ഒരുമിച്ചഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയുമധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള സൂപ്പർ താരങ്ങൾ ഉണ്ടാവില്ല. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും വലിയ സൗഹൃദവും സ്നേഹവുമാണുള്ളത്. അത്കൊണ്ട് തന്നെ ഇവരെ ഒരുമിച്ചു കാണുന്നത്, എന്നും മലയാള സിനിമക്കും സിനിമ പ്രേമികൾക്കും ആനന്ദവും ആഘോഷവുമാണ്. അധികം വൈകാതെ തന്നെ ഇവരെ രണ്ടു പേരെയും ഒന്നിച്ചു കാണാൻ സാധിക്കുന്ന ഒരു ചിത്രം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരസംഘടനയായ അമ്മക്ക് വേണ്ടി ഫണ്ട് ശേഖരണം നടത്താൻ ഒരു ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. മമ്മൂട്ടിയും ആ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. വൈശാഖ് സംവിധാനം ചെയ്യാൻ പോകുന്ന ആ ചിത്രം ഉദയ കൃഷ്ണയാണ് രചിക്കുകയെന്നും വാർത്തകളുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.