[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാരനിലെ ആ രംഗത്തെ കുറിച്ച് മോശം കമന്റുമായി ആരാധകൻ; ചുട്ട മറുപടി കൊടുത്തു നായികാ താരം

മലയാളത്തിലും തമിഴിലും അഭിനയിച്ചു കയ്യടി നേടിയ പ്രശസ്ത മലയാളി നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഈ നായികാതാരം, വമ്പൻ ജനപ്രീതി നേടിയത് ദളപതി വിജയ് ചിത്രത്തിലെ നായികാ വേഷം ചെയ്തപ്പോഴാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക വന്നത്. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അത് കൂടാതെ രജനികാന്ത് ചിത്രമായ പേട്ടയിൽ ഒരു നിർണ്ണായക വേഷം ചെയ്ത മാളവിക, ധനുഷിന്റെ നായകനായി മാരൻ എന്ന തമിഴ് ചിത്രത്തിലുമെത്തി. ഇപ്പോഴിതാ മാരനിലെ ഒരു കിടപ്പറ രംഗത്തെ കുറിച്ച് അശ്ലീല കമന്റുമായെത്തിയ ആരാധകനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ.

ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ് ഒരാൾ മോശമായ ഒരു ചോദ്യവുമായി എത്തിയത്. മാരൻ എന്ന ചിത്രത്തിലെ ഒരു കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു അയാളുടെ ചോദ്യം. അതിനു മാളവിക മറുപടി നൽകിയത്, “ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല” എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വെക്കാറുള്ളത്. അത്കൊണ്ട് തന്നെ ഒട്ടേറെ യുവ ആരാധകരും ഈ നടിക്കുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. തമിഴിൽ കൂടുതൽ സജീവമായ മാളവിക ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞെന്നാണ് വാർത്തകൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.