സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന ഒരു കുട്ടി, മമ്മൂട്ടിയെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതും അതിനു ശേഷം മമ്മൂട്ടി ആ കുട്ടിയെ കാണാൻ എത്തുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെഗാ സ്റ്റാറിന്റെ കരുതൽ കാണിച്ചു തരുന്ന ആ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കോൺട്രോളറുമായ ബാദുഷയാണ്. കുട്ടി കിടക്കുന്ന ആശുപതിയിൽ പോയാണ് മമ്മൂട്ടി ആ കുട്ടിയെ കണ്ടത്. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താൻ എന്നും ഇക്കയെ കാണാൻ ആഗ്രഹം ഉണ്ടെന്നുമാണ് ആ കുട്ടി വീഡിയോയിൽ പറയുന്നത്. ആ വീഡിയോ സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയുടെ മുന്നിൽ എത്തുകയും, അത് കണ്ട അദ്ദേഹം ചോക്ക്ലേറ്റുകളുമായി തന്റെ കുഞ്ഞു ആരാധികയെ കാണാനെത്തുകയുമായിരുന്നു.
മമ്മൂട്ടിയോടൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഇതുപോലെ പലപ്പോഴും മമ്മൂട്ടി പല ആരാധകരേയും കാണാനെത്തുന്നതും, അവരുമായി വീഡിയോ കോൾ വഴി സംസാരിക്കുന്നതിന്റെ വീഡിയോകളും പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഈ പുത്തൻ വീഡിയോ മമ്മൂട്ടി ആരാധകരും ആഘോഷിക്കുയാണ്. തങ്ങളുടെ നായകന്റെ നല്ല മനസ്സാണ് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നത് എന്ന് അവർ പറയുന്നു. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ തന്റെ ചാരിറ്റി സംഘടനകൾ വഴി ചെയ്യുന്ന ആളാണ് മമ്മൂട്ടി. ആരോഗ്യ രംഗത്താണ് മമ്മൂട്ടി ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതിനൊപ്പം തന്നെ തന്റെ പേരിൽ പ്രവർത്തിക്കുന്ന ഫാൻസ് അസോസിയേഷൻ വഴിയും കാരുണ്യ പ്രവർത്തികൾക്ക് മെഗാ സ്റ്റാർ മമ്മൂട്ടി നേതൃത്വം കൊടുക്കാറുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.